തൊഴിലാളികൾക്ക് പ്രത്യേക ക്വാറൻറീൻ കേന്ദ്രം: നല്ല തീരുമാനമെന്ന് സൗദി ചേംബർ
text_fieldsജിദ്ദ: വിദേശ രാജ്യങ്ങളിൽനിന്നു വരുന്ന കോവിഡ് വാക്സിനെടുക്കാത്ത കമ്പനി തൊഴിലാളികളെ താമസിപ്പിക്കാൻ പ്രത്യേക ക്വാറൻറീൻ കേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകാനുള്ള തീരുമാനം ബിസിനസ് മേഖലയിൽ കോവിഡിെൻറ ആഘാതം കുറക്കാൻ സഹായിക്കുമെന്ന് സൗദി ചേംബർ ഒാഫ് കോമേഴ്സ് കൗൺസിൽ ചെയർമാൻ അജ്ലാൻ ബിൻ അബ്ദുൽ അസീസ് അൽഅജ്ലാൻ പറഞ്ഞു.
മുനിസിപ്പൽ, ഭവന മന്ത്രാലയത്തിെൻറ പ്രഖ്യാപനം കോവിഡ് വ്യാപനം കുറക്കാൻ സൗദി ഭരണം കൂടം കാണിക്കുന്ന അതിയായ താൽപര്യത്തെയും ശ്രമങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്. കോവിഡിനെ തുടർന്ന് രാജ്യത്തേക്ക് പ്രവേശനം വിലക്കപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ പ്രവേശന പ്രശ്നം പരിഹരിക്കണമെന്ന സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് കരാർ കമ്പനികളുടെ ആവശ്യങ്ങൾ സൗദി ചേംബർ ബന്ധപ്പെട്ട വകുപ്പുകൾക്ക് മുന്നിൽ ഉന്നയിച്ചതിനെ തുടർന്നാണ് ഈ തീരുമാനമുണ്ടായിരിക്കുന്നത്. മറ്റൊരു രാജ്യത്തിലൂടെ കടന്നുപോകാതെ തൊഴിലാളികളെ പ്രവേശിക്കാൻ അനുവദിക്കുന്നതും കമ്പനികൾക്ക് അവരുടെ സ്വന്തം ക്വാറൻറീൻ കേന്ദ്രങ്ങൾ സജ്ജീകരിക്കാൻ ലൈസൻസ് നേടാൻ അനുവദിക്കുന്നതും തീരുമാനത്തിലുൾപ്പെടും.
പ്രത്യേക ക്വാറൻറീൻ ആസ്ഥാനങ്ങൾക്ക് ലൈസൻസ് നൽകുന്നത് ആരംഭിക്കാനുള്ള തീരുമാനം കരാർ മേഖലയിലെ കമ്പനികളുടെ പ്രവർത്തനത്തെ പിന്തുണക്കുന്നതാണ് കോൺട്രാക്ടർമാർക്കായുള്ള ദേശീയ കമ്മിറ്റി ചെയർമാൻ ഹമദ് ബിൻ ഹമൂദ് അൽ ഹമദ് പറഞ്ഞു. സർക്കാർ, അർധ സർക്കാർ ഏജൻസികളുമായി കരാർ ചെയ്തിട്ടുള്ള വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള പ്രതിബദ്ധത നിറവേറ്റാനും വിഷൻ 2030െൻറ ലക്ഷ്യങ്ങളും അഭിലാഷങ്ങളും കൈവരിക്കുന്നതിനും സഹായിക്കും. ക്വാറൻറീൻ കേന്ദ്രങ്ങൾക്ക് നിശ്ചയിച്ച സാങ്കേതികവും ആരോഗ്യപരവുമായ ആവശ്യകതകൾ പാലിക്കാനും തീരുമാനം വേഗത്തിൽ പ്രയോജനപ്പെടുത്താനും കരാർ കമ്പനികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.