വിദഗ്ധ സ്ഥാപനവുമായി കരാറുണ്ടാക്കും: പ്രഫഷനൽ തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് വ്യവസ്ഥാപിതമാക്കും –മന്ത്രാലയം
text_fieldsജിദ്ദ: പ്രഫഷനൽ തൊഴിലാളികളുടെ റിക്രൂട്ട്മെൻറും അവർക്ക് ജോലി നൽകലും വ്യവസ്ഥാപിതമാക്കും. ഇതിനുവേണ്ടി ഇൗ രംഗത്തെ വിദഗ്ധ സ്ഥാപനവുമായി കരാറുണ്ടാക്കാനുള്ള ശ്രമം നടത്തുകയാണെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയ വ്യത്തങ്ങൾ വ്യക്തമാക്കി. റിക്രൂട്ട്മെൻറ് രംഗം വിപുലപ്പെടുത്താനും വ്യവസ്ഥാപിതമാക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമാണിത്.
തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ആവശ്യകതകൾ നിർവചിച്ചും വേണ്ട നിബന്ധനകൾ നിശ്ചയിച്ചും റിക്രൂട്ട്മെൻറ് മേഖല വ്യവസ്ഥാപിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സ്വദേശീവത്കരണ നയങ്ങളെ ബാധിക്കാത്ത രീതിയിലുമായിരിക്കുമെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രങ്ങൾ റിപ്പോർട്ടു ചെയ്തു.
അതേസമയം, തസ്തികകളും അവയുടെ പേരുകളും വിസകളിലും ഇഖാമകളിലും തരംതിരിക്കാനുള്ള പ്രോഗ്രാമിനുവേണ്ടി പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് നേരത്തേ മാനവ വിഭവശേഷി മന്ത്രാലയത്തിലെ തൊഴിൽ പരിശോധന പ്രോഗ്രാം മേധാവി വ്യക്തമാക്കിയിരുന്നു. 'ആമിൽ' (ലേബർ) എന്ന സംജ്ഞ തൊഴിൽ മന്ത്രാലയത്തിെൻറ സംവിധാനത്തിൽനിന്ന് പൂർണമായും നീക്കം ചെയ്യാൻ ആലോചിക്കുന്നതായും നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.