സൗദിയിലെ പ്രവാസികൾക്ക് ഡൈവിംഗ് ലൈസൻസിന് സ്പോൺസറുടെ അനുമതി ആവശ്യമില്ല
text_fieldsറിയാദ്: സൗദിയിലെ പ്രവാസികൾക്ക് ഡൈവിംഗ് ലൈസൻസ് നേടുന്നതിന് സ്പോൺസറുടെ അനുമതി ആവശ്യമില്ലെന്ന് സൗദി വാട്ടർ സ്പോർട്സ് ആൻഡ് ഡൈവിംഗ് ഫെഡറേഷൻ വ്യക്തമാക്കി. ഇത് സംബന്ധിച്ചു തെറ്റിധാരണ പരത്തും വിധം വാർത്തകൾ പ്രചരിക്കുന്നതിനാലാണ് ഫെഡറേഷനോ മറ്റേതെങ്കിലും ഏജൻസിയോ ഡൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് അത്തരത്തിലുള്ള ഒരു നിബന്ധനയും ഉന്നയിച്ചിട്ടില്ലെന്ന് ഫെഡറേഷൻ പത്രക്കുറിപ്പിറക്കിയത്.
ഡൈവിംഗ് ലൈസൻസ് നൽകാൻ അധികാരമുള്ള ഒരേയൊരു ബോഡി തങ്ങളാണെന്നും പ്രവാസികൾക്ക് ഡൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് സ്‌പോൺസറുടെ അനുമതി ആവശ്യമില്ലെന്നും ഫെഡറേഷൻ അറിയിച്ചു. സൗദി അറേബ്യയിലെ വിദേശികൾക്ക് ഡൈവിംഗ് ലൈസൻസ് നൽകുന്നതിന് സ്‌പോൺസറുടെ അംഗീകാരം മുൻവ്യവസ്ഥയാണെന്ന് 'ഉകാസ്' ദിനപത്രം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഫെഡറേഷന്റെ വിശദീകരണം.
പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്. എന്നാൽ പത്രം പ്രസിദ്ധീകരിച്ച വാർത്ത തെറ്റാണെന്നും പത്രം ഔദ്യോഗികമായി മാപ്പ് പറയാനും മന്ത്രാലയം ആവശ്യപ്പെട്ടു. അതിനിടെ, ഡൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് പ്രവാസികൾക്ക് അവരുടെ സ്‌പോൺസറുടെ അംഗീകാരം സംബന്ധിച്ച വിവരങ്ങൾ തങ്ങളുടെ വെബ്‌സൈറ്റിൽ നിന്ന് മന്ത്രാലയം ഡിലീറ്റ് ചെയ്യുകയും ഓഗസ്റ്റ് 30 ചൊവ്വാഴ്ച വെബ്സൈറ്റ് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.