സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം എളുപ്പമാക്കി സൗദി അറേബ്യ; ആദ്യ സ്‌പോണ്‍സര്‍ക്ക് കീഴില്‍ ഒരു വര്‍ഷം തികക്കേണ്ടതില്ല
text_fieldsജിദ്ദ: രാജ്യത്ത് ഇനി സ്പോണ്‍സര്‍ഷിപ്പ് മാറ്റം കൂടുതല്‍ എളുപ്പമാകും. രാജ്യത്തെത്തി ആദ്യ ഒരു വര്‍ഷം അതേ സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. സൗദി മാനവ വിഭവശേഷി മന്ത്രാലയമാണ് പുതിയ നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം മുതല്‍ പ്രാബല്യത്തിലായ വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റ നിയമത്തിലാണ് പുതിയ ഭേദഗതി വരുത്തിയത്. ഇനി മുതല്‍ പുതുതായി രാജ്യത്തേക്കെത്തുന്ന വിദേശികള്‍ക്കും ഉടന്‍ സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കും. എന്നാല്‍ ഈ കാലയളവില്‍ തൊഴില്‍ മാറ്റം നേടുന്നതിന് നിലവിലെ സ്പോണ്‍സറുടെ അനുമതി തേടണം.
ഇതുള്‍പ്പെടെ മൂന്ന് ഭേദഗതികളാണ് തൊഴില്‍ നിയമത്തില്‍ വരുത്തിയത്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ അവസാനിച്ചാല്‍ നിലവിലെ സ്പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ തൊഴില്‍ മാറ്റം അനുവദിക്കുന്നതാണ് രണ്ടാമത്തെ ഭേദഗതി. തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കില്‍ 77ലെ വ്യവസ്ഥകള്‍ പ്രകാരം തൊഴിലുടമയുടെ അംഗീകാരമില്ലാതെ തൊഴില്‍ മാറ്റം അനുവദിക്കുന്നതാണ് മൂന്നാമത്തെ ഭേദഗതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.