‘ഉന്നത ബിരുദങ്ങളുണ്ടായാലും സോഫ്റ്റ് സ്കിൽസ് പരിശീലനം നേടണം’
text_fieldsജിദ്ദ: ഉയർന്ന വിദ്യാഭ്യാസ ബിരുദങ്ങൾ പൂർത്തിയാക്കിയാലും സോഫ്റ്റ് സ്കിൽസ് പരിശീലനം നേടേണ്ടത് അനിവാര്യമാണെന്ന് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ‘സ്പൊണ്ടേനിയസ് 2024‘ നേതൃ പരിശീലന പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഉയർന്ന വിദ്യാഭ്യാസം നേടിയവർക്കുപോലും സമകാലീന വെല്ലുവിളികളെ അതിജീവിച്ച് തൊഴിൽ മേഖലയിലും ഭരണ നേതൃതലങ്ങളിലും വ്യക്തിത്വം നിലനിർത്തി അതിജീവിക്കാൻ കഴിയാതെ വരുന്നത് പ്രായോഗിക പരിശീലനത്തിന്റെ അപര്യാപ്തതയാണെന്ന് യോഗം വിലയിരുത്തി.
വ്യക്തിത്വ വികസനം, ആശയ വിനിമയം, മീഡിയ സ്കിൽസ്, പ്രവാസി ക്ഷേമം, ബേസിക് ലൈഫ് സപ്പോർട്ട്, സംഘാടന നിർവഹണം, ഇവൻറ് മാനേജ്മെൻറ് എന്നീ വിഷയങ്ങളിൽ നാല് ദിവസങ്ങളിലായി പരിശീലനം പൂർത്തിയാക്കിയ 44 പേർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിവിധ സെഷനുകൾക്ക് നേതൃത്വം നൽകിയ പരിശീലകരെ സമാപന വേദിയിൽ ആദരിച്ചു. നാട്ടിലേക്ക് മടങ്ങുന്ന പി.എം. മായിൻ കുട്ടി, ബഷീർ തിരൂർ, സന സൈദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ശരീഫ് അറക്കൽ സ്വാഗതവും മൻസൂർ വയനാട് നന്ദിയും പറഞ്ഞു. നവാസ് തങ്ങൾ കൊല്ലം, വേണു അന്തിക്കാട്, സുബൈർ ആലുവ, നൗഷാദ് ചാത്തല്ലൂർ, വിലാസ് കുറുപ്പ് പത്തനംതിട്ട, റാഫി ബീമാപ്പള്ളി, ഖാദർ ആലുവ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.