അൽ യാസ്മിൻ സ്കൂളിൽ കായികമേള സമാപിച്ചു
text_fieldsറിയാദ്: അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂളിൽ ഗേൾസ് വിഭാഗം കായിക മേള സമാപിച്ചു.
ഡെപ്യൂട്ടി മാനേജർ സുൽത്താൻ തൗഹരി, പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗഖത്ത് പർവേസ്, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് സംഗീത അനുപ്, ബോയ്സ് വിഭാഗം ഹെഡ് മാസ്റ്റർ തൻവീർ സിദ്ദീഖി, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ് എന്നിവർ സമാപന ചടങ്ങിൽ സംബന്ധിച്ചു. ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് സംഗീത അനൂപ് സ്വാഗതം പറഞ്ഞു.
അതിഥികളെ ബാഡ്ജുകളും പൂച്ചെണ്ടുകളും നൽകി ആദരിച്ചു. അറബി പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്റ്റുഡൻറ്സ് കൗൺസിൽ നയിച്ച മാർച്ച് പാസ്റ്റിന് ശേഷം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. സ്പോർട്സിൽ മികവ് തെളിയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർച്ചയായ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സഫയർ ഹൗസ് ഓവർ ഓൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. ടോപാസ്, ആംബർ തുടങ്ങിയ ഹൗസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.
പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗഖത്ത് പർവേസ് കായിക മത്സരങ്ങൾ സമാപിച്ചതായി അറിയിച്ചു. സൗദിയുടെയും ഇന്ത്യയുടെയും ദേശീയ ഗാനം ആലപിച്ച് പരിപാടികൾ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.