അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ സ്പോർട്സ് ഓപ്പണിങ്, ഇൻവെസ്റ്റിച്ചർ സെറിമണികൾ സംഘടിപ്പിച്ചു
text_fieldsറിയാദ്: അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ ഈ അധ്യയന വർഷത്തെ ഗേൾസ് വിഭാഗം സ്പോർട്സ് ഓപ്പണിങ് സെറിമണിയും ഇൻവെസ്റ്റിച്ചർ സെറിമണിയും സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. എ.ഐ.യു.എസ് പ്രസിഡന്റ് ഡോ. അഷ്റഫ്, സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ ഷിഹാബ് കൊട്ടുകാട് തുടങ്ങിവർ മുഖ്യാതിഥികളായിരുന്നു. കോംപ്ലക്സ് മാനേജർ അബ്ദുല്ലാഹ് അൽ മൊയ്ന, സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേസ്, ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് നികത് അഞ്ചും, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ തൻവീർ സിദ്ദിഖി, കെ.ജി സെക്ഷൻ ഹെഡ്മിസ്ട്രസ, റിഹാന അംജാദ്, കെ.ജി സെക്ഷൻ മുദിറ ഫാത്തിമ, ഹാദിയ, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫീസ് സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ.ഒ സെയ്നബ്, കോഓർഡിനേറ്റർസും, മറ്റു അധ്യാപക, അധ്യാപികമാരും ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് നികത് അഞ്ചും സ്വാഗതം പറഞ്ഞു. അറബി പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കുട്ടികളെ വിവിധ ചുമതലകൾ ഏൽപ്പിച്ച് സ്കൂളിന്റെ ചുമതല ഏറ്റെടുക്കുന്നതിനും അവരുടെ നേതൃപാടവത്തിലൂടെ അവർ ആഗ്രഹിക്കുന്ന ഉയരങ്ങളിൽ എത്തിക്കുന്നതിനും എല്ലാ വിശിഷ്ട വ്യക്തികളുടെയും നേതൃത്വത്തിൽ നിക്ഷേപ ചടങ്ങ് നടന്നു.
ഹെഡ് ഗേൾ ആസിയ സുൽത്താന ഷാഹിർ, വൈസ് ഹെഡ് ഗേൾ ഹിബാ യാസിർ, സ്പോർട്സ് ക്യാപ്റ്റൻ റുസൈന, വൈസ് സ്പോർട്സ് ക്യാപ്റ്റൻ ജന്നാഹ് ജിനുബ് തുടങ്ങിയവർ പുതിയ അധ്യയനവർഷത്തിലേക്ക് ചുമതലയേറ്റു. പ്രിൻസിപ്പൽ ഡോ.എസ്.എം ഷൗഖത്ത് പർവേസ് സ്പോർട്സ് മീറ്റ് ദീപം തെളിച്ച് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സ്പോർട്സ് സ്പിരിറ്റിന്റെയും പ്രതീകമായി പ്രഖ്യാപിച്ചു. മാർച്ച് പാസ്റ്റ്, കുട്ടികളുടെ ഡ്രിൽ ഡാൻസ് തുടങ്ങിയവ ചടങ്ങിന് മാറ്റുകൂട്ടി. 100 ശതമാനം അറ്റന്റൻസ് നേടിയ കുട്ടികൾക്കും സ്റ്റാഫ് ഡേയിൽ പങ്കെടുത്ത അധ്യാപകർക്കും കോംപ്ലക്സ് മാനേജർ അബ്ദുല്ലാഹ് അൽ മൊയ്ന സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. സൗദിയുടെയും ഇന്ത്യയുടേയും ദേശീയ ഗാനം ആലപിച്ചുകൊണ്ട് പരിപാടികൾക്ക് സമാപനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.