വർഗീയതക്കും ലഹരിക്കുമെതിരായ നിലപാട് കാലഘട്ടത്തിന്റെ അനിവാര്യത -സവ
text_fieldsജിദ്ദ: ആലപ്പുഴ ജില്ല നിവാസികളുടെ പ്രവാസി കൂട്ടായ്മ സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.
സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കുന്ന വർഗീയത, മയക്കുമരുന്ന് എന്നിവകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും ബോധവത്കരണവും വർത്തമാന കാലത്തെ അനിവാര്യതയായി കണക്കാക്കി എല്ലാവരും ഉണർന്നുപ്രവർത്തിക്കണമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രാ
യപ്പെട്ടു.
കാൽ നൂറ്റാണ്ടു കാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അനാഥ സംരക്ഷണം, നിർധനർക്കുള്ള ഭവന പദ്ധതി, വിവാഹ സഹായം, വിദ്യാഭ്യാസ സഹായം, പ്രവാസികൾക്കുള്ള നിയമ സഹായം, നിരാലംബർക്ക് ജീവിതോപാധി നൽകൽ, ഹജ്ജ് വളന്റിയർ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. വാർഷിക പൊതുയോഗം സവ മുൻ പ്രസിഡൻറ് അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ കോഓഡിനേറ്റർ അബ്ദുൽ സലാം മുസ്തഫ സംഘടനയെ പരിചയപ്പെടുത്തി.
'കാൽ നൂറ്റാണ്ടുകാലം സവ സമൂഹത്തിന് നൽകിയ കരുതലും കൈത്താങ്ങും' എന്ന വിഷയത്തിൽ നസീർ വാവക്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. സവ പ്രസിഡൻറ് മുഹമ്മദ് രാജ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി നൗഷാദ് പാനൂർ സ്വാഗതവും ഹാരിസ് വാഴയിൽ നന്ദിയും പറഞ്ഞു. ട്രഷറർ സിദ്ദീഖ് മണ്ണഞ്ചേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സക്കീർ ഹുസ്സയിൻ തങ്ങൾ, ലത്തീഫ് കാപ്പിൽ, ഷാഫി മജീദ് എന്നിവർ ആശംസ നേർന്നു. ജലീൽ പാനൂർ, റസ്സൽ ആലപ്പുഴ, നിസാർ കായംകുളം, നാസർ വേലഞ്ചിറ, ഷാൻ പാനൂർ, എന്നിവർ നേതൃത്വം
നൽകി.
രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളായി മുഹമ്മദ് രാജ (പ്രസി.), നസീർ വാവക്കുഞ്ഞ് (രക്ഷാധികാരി), നൗഷാദ് പാനൂർ (ജന. സെക്രട്ടറി), സിദ്ദീഖ് മണ്ണഞ്ചേരി (ട്രഷ), അബ്ദുൽ സലാം മുസ്തഫ (വെൽഫെയർ കൺ), ജമാൽ ലബ്ബ (വൈസ് പ്രസി.), സഫീദ് മണ്ണഞ്ചേരി (നാഷനൽ കോഓഡിനേറ്റർ), അബ്ദുസ്സലാം മറായി, ഇർഷാദ് ആറാട്ടുപുഴ, ഷാഫി പുന്നപ്ര, അബ്ദുൽ കരീം അൽ മജാൽ, ഷമീർ മുട്ടം (സെക്രട്ടറി), ശുഐബ് അബ്ദുസ്സലാം, അലി നിസാർ (ഐടി) എന്നിവരെയും 17 അംഗ നിർവാഹക സമിതിയെയും അബ്ദുല്ലത്തീഫ് മക്ക, നിസാർ താഴ്ചയിൽ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായും
തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.