Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​മാ​ധാ​ന​ത്തി​നും...

സ​മാ​ധാ​ന​ത്തി​നും ഗ​സ്സ​യി​ലെ ജ​ന​ത​യു​ടെ സം​ര​ക്ഷ​ണ​ത്തി​നും സൗ​ദി​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന് ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ

text_fields
bookmark_border
Antony Blinken Meeting with Foreign Minister Amir Faisal bin Farhan
cancel
camera_alt

അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ റി​യാ​ദി​ൽ സൗ​ദി

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

റി​യാ​ദ്​: ഗ​സ്സ​യി​ലെ ജ​ന​ത​യു​ടെ സം​ര​ക്ഷ​ണ​ത്തി​നും മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​നും ഞ​ങ്ങ​ൾ സൗ​ദി​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന്​ അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ. ഹ​മാ​സ്-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ റി​യാ​ദി​ലെ​ത്തി​യ ബ്ലി​ങ്ക​ൻ ശ​നി​യാ​ഴ്​​ച സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ ശേ​ഷ​മാ​ണ്​​ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തി​നും ഗ​സ്സ​യി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ സൗ​ദി അ​റേ​ബ്യ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ഗ​സ്സ​യി​ൽ ‘സു​ര​ക്ഷി​ത മേ​ഖ​ല​ക​ൾ’ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും അ​തു​പോ​ലെ ‘ഒ​രു മാ​നു​ഷി​ക ഇ​ട​നാ​ഴി’ തു​റ​ക്കാ​നും അ​തു​വ​ഴി മാ​നു​ഷി​ക സ​ഹാ​യം ആ​വ​ശ്യ​മു​ള്ള ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നും ഞ​ങ്ങ​ൾ കൂ​ട്ടാ​യ ശ്ര​മം ന​ട​ത്തു​ക​യാ​ണ്.

ഇ​സ്രാ​യേ​ലി​ലാ​യാ​ലും ഗ​സ്സ​യി​ലാ​യാ​ലും മ​റ്റെ​വി​ടെ​യാ​യാ​ലും സി​വി​ലി​യ​ന്മാ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ കാ​ണാ​ൻ ഞ​ങ്ങ​ളാ​രും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​വ​രെ സം​ര​ക്ഷി​ക്കാ​ൻ ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്​ -ബ്ലി​ങ്ക​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ത്ര​യും വേ​ഗം വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​വ​ണ​മെ​ന്നാ​ണ്​ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​തി​നാ​യി ആ​ഹ്വാ​നം ചെ​യ്യു​ക​യും മാ​നു​ഷി​ക പ്ര​തി​സ​ന്ധി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യു​മാ​ണെ​ന്നും കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ ശേ​ഷം അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ത് അ​സ്വ​സ്ഥ​ജ​ന​ക​മാ​യ ഒ​രു സാ​ഹ​ച​ര്യ​മാ​ണ്. വ​ള​രെ വേ​ദ​നാ​ജ​ന​ക​മാ​ണ്. സം​ഘ​ർ​ഷ​ത്തി​​ന്റെ രൂ​ക്ഷ​മാ​യ ഫ​ലം അ​നു​ഭ​വി​ക്കു​ന്ന​ത്​ സാ​ധാ​ര​ണ​ക്കാ​രാ​ണ്. ഇ​രു​വ​ശ​ത്തു​മു​ള്ള സി​വി​ലി​യ​ൻ ജ​ന​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്നു. കൂ​ടു​ത​ൽ സി​വി​ലി​യ​ൻ ക​ഷ്​​ട​പ്പാ​ടു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്.

മേ​ഖ​ല​യി​ൽ വേ​ഗ​ത്തി​ൽ സ​മാ​ധാ​നം തി​രി​കെ കൊ​ണ്ടു​വ​രാ​നും അ​ക്ര​മം അ​വ​സാ​നി​പ്പി​ക്കാ​നും ഇ​നി ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​വാ​തി​രി​ക്കാ​നും സാ​ധ്യ​മാ​യ ഒ​രു​വ​ഴി ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്നും സൗ​ദി മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. ഇ​രു​വ​ശ​ത്തു​മു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ​യാ​ണ്​ ബാ​ധി​ക്കു​ന്ന​ത്. ഏ​ത് സ​മ​യ​ത്തും ഏ​ത്​ കാ​ര​ണ​ത്താ​ലും സി​വി​ലി​യ​ന്മാ​രെ ല​ക്ഷ്യം​വെ​ക്കു​ന്ന​തി​നെ ന​മ്മ​ളെ​ല്ലാ​വ​രും അ​പ​ല​പി​ക്കു​ന്നു എ​ന്ന​ത് പ്ര​ധാ​ന​മാ​ണ് -അ​മീ​ർ ഫൈ​സ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗ​സ്സ​യി​ലെ അ​ക്ര​മം നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യം​തേ​ടാ​നും ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​നും ന​ട​ത്തു​ന്ന അ​റ​ബ്, പ​ശ്ചി​മേ​ഷ്യ​ൻ പ​ര്യ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യി​ലാ​ണ്​ സൗ​ദി​യി​ലെ​ത്തി​യ​ത്. സം​ഘ​ർ​ഷം പ​ട​രു​ന്ന​ത് ത​ട​യാ​നും ബ​ന്ദി​ക​ളെ ഉ​ട​ന​ടി സു​ര​ക്ഷി​ത​മാ​യി മോ​ചി​പ്പി​ക്കാ​നും സി​വി​ലി​യ​ന്മാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ സാ​ധ്യ​മാ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ പ​ശ്ചി​മേ​ഷ്യ​യി​ലെ​യും അ​റ​ബ്​ മേ​ഖ​ല​യി​ലെ​യും സൗ​ഹൃ​ദ​രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യും ഇ​ട​പെ​ട​ലും തേ​ടി​യാ​ണ്​ സെ​ക്ര​ട്ട​റി​യു​ടെ പ​ര്യ​ട​ന​മെ​ന്ന്​ സ്​​റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെൻറ്​ വ​ക്താ​വ് മാ​റ്റ് മി​ല്ല​ർ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല ര​ണ്ടാ​മ​നും ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സു​മാ​യും ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ വെ​ള്ളി​യാ​ഴ്​​ച കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട്​ ഖ​ത്ത​റി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ഥാ​നി​യു​മാ​യും ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ റി​യാ​ദി​ലെ​ത്തി​യ​ത്. ഫ​ല​സ്​​തീ​ൻ- ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച്​ ഏ​ഴാ​മ​ത്തെ ദി​വ​സ​മാ​ണ്​ അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി​യു​ടെ അ​റ​ബ്​ പ​ര്യ​ട​നം. ഒ​രൊ​റ്റ ദി​വ​സ​ത്തി​ലാ​ണ്​ നാ​ല്​ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച യു.​എ.​ഇ​യി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine ConflictPeaceAnthony BlinkenSaudi Arabia
News Summary - Stand with Saudi for peace and protection of the people of Gaza Anthony Blinken
Next Story