Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​ട്ടാ​മ​ത്​ സൗ​ദി...

എ​ട്ടാ​മ​ത്​ സൗ​ദി ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്​ ഉ​ജ്ജ്വ​ല തു​ട​ക്കം

text_fields
bookmark_border
എ​ട്ടാ​മ​ത്​ സൗ​ദി ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്​ ഉ​ജ്ജ്വ​ല തു​ട​ക്കം
cancel
camera_alt

എ​ട്ടാ​മ​ത്​ സൗ​ദി ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന പ്ര​ദ​ർ​ശ​നം

സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ

ദ​മ്മാം: സൗ​ദി ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ എ​ട്ടാം പ​തി​പ്പി​ന്​ ദ​മ്മാം ദ​ഹ്റാ​നി​ലെ കി​ങ് അ​ബ്ദു​ൽ അ​സീ​സ് സെ​ന്റ​ർ ഫോ​ർ വേ​ൾ​ഡ് ക​ൾ​ച്ച​ർ (ഇ​ത്റ)'​യി​ൽ തു​ട​ക്ക​മാ​യി. 'കാ​വ്യാ​ത്​​മ​ക സി​നി​മ' എ​ന്ന പ്ര​മേ​യ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ച​ല​ച്ചി​ത്രോ​ത്സ​വം ഈ ​മാ​സം ഒ​മ്പ​ത് വ​രെ നീ​ളും. സൗ​ദി സം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള ച​ല​ച്ചി​ത്ര ക​മീ​ഷ​ന്റെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ ഇ​ത്ത​വ​ണ ച​ല​ച്ചി​ത്രോ​ത്സ​വം അ​ര​ങ്ങേ​റു​ന്ന​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഇ​ത്റ​യി​ൽ ന​ട​ന്ന പ്രൗ​ഢ ഗം​ഭീ​ര സ​ദ​സ്സി​ൽ പ്രാ​ദേ​ശി​ക സി​നി​മ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യി​രു​ന്ന മ​ൺ​മ​റ​ഞ്ഞ പ്ര​തി​ഭ​ക​ൾ​ക്ക്​ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ്​ മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യ​ത്. ചൈ​ന​യാ​ണ്​ ഇ​ത്ത​വ​ണ അ​റ​ബ്​ ച​ല​ച്ചി​ത്രോ​ത്സ​വ മേ​ള​യി​ലെ അ​തി​ഥി രാ​ജ്യം. ആ​ഗോ​ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും ച​ല​ച്ചി​ത്ര മേ​ഖ​ല​ക​ളി​ൽ അ​റ​ബ് ഉ​ള്ള​ട​ക്കം സ​മ്പ​ന്ന​മാ​ക്കു​ന്ന​തി​നു​മാ​ണ്​ ചൈ​നീ​സ്​ സി​നി​മ​ക​ളെ മേ​ള​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സി​നി​മ മേ​ഖ​ല​യി​​ൽ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച 300 അ​തി​ഥി​ക​ൾ മേ​ള​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ അ​തി​ഥി​ക​ളാ​യി പ​​​​ങ്കെ​ടു​ക്കും. ഹോ​ളി​വു​ഡ് ന​ട​നാ​യ ആ​ദ്യ​ത്തെ സൗ​ദി ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ഖ​ലീ​ൽ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ-​റ​വാ​ഫി​നെ​യും കു​വൈ​ത്ത് നി​ർ​മാ​താ​വും തി​ര​ക്ക​ഥാ​കൃ​ത്തും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യ ഖാ​ലി​ദ് അ​ൽ-​സി​ദ്ദീ​ഖി​നെ​യും ഫെ​സ്റ്റി​വ​ൽ ആ​ദ​രി​ക്കും.

കു​വൈ​ത്തി​ലെ ആ​ദ്യ ച​ല​ച്ചി​ത്രം എ​ന്ന്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന 1972ൽ ​അ​ദ്ദേ​ഹം നി​ർ​മി​ക്കു​ക​യും സം​വി​ധാ​നം ചെ​യ്യു​ക​യും ചെ​യ്ത 'ബാ​സ് യാ ​ബ​ഹാ​ർ' (ക്രൂ​ര​മാ​യ ക​ട​ൽ) മി​ക​ച്ച വി​ദേ​ശ ചി​ത്ര​ത്തി​നു​ള്ള ഓ​സ്ക​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡി​ന് നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട ആ​ദ്യ​ത്തെ ചി​ത്ര​മാ​യി​രു​ന്നു. ബ​ഹ്‌​റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സി​നി​മ​ക​ൾ, സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 80 ചി​ത്ര​ങ്ങ​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

അ​തി​ൽ 36 എ​ണ്ണം മാ​ത്ര​മാ​ണ്​ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. സെ​മി​നാ​റു​ക​ൾ, നൂ​ത​ന പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​ക​ൾ, കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പാം ​ഡി ഓ​ർ പു​ര​സ്കാ​രം നേ​ടി​യ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം എ​ന്നി​വ​കൊ​ണ്ട്​ സ​മ്പ​ന്ന​മാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ മേ​ള. ച​ല​ച്ചി​ത്ര വി​ജ്ഞാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള 14 വി​വ​ർ​ത്ത​ന പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും മേ​ള​യി​ൽ ന​ട​ക്കും. 2008ൽ ​സൗ​ദി ച​ല​ച്ചി​​ത്രോ​ത്സ​വം ആ​രം​ഭി​ച്ച​തി​ന്​ ശേ​ഷ​മു​ള്ള അ​തി​പ്ര​ധാ​ന​മേ​ള​യാ​യാ​ണ്​ എ​ട്ടാം പ​തി​പ്പി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്.

സൗ​ദി സി​നി​മ​ക​ൾ അ​തി​ന്റെ ​ശൈ​ശ​വ​ദ​ശ വി​ട്ട്​ സ​ഞ്ച​രി​ച്ചു തു​ട​ങ്ങി​യ​തി​ന്‍റെ കാ​ഴ്ച കൂ​ടി​യാ​യി​രി​ക്കും എ​ട്ടാ​മ​ത്​ ച​ല​ച്ചി​ത്രോ​ത്സ​വ​മെ​ന്ന്​ മേ​ള​യു​ടെ ഡ​യ​റ​ക​ട്​​ർ അ​ഹ​മ്മ​ദ്​ അ​ൽ മു​ല്ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film festival
News Summary - started Eighth Soudi film festival
Next Story