സൗജന്യ ചികിത്സ പദ്ധതിക്ക് തുടക്കം
text_fieldsദമ്മാം: പ്രവാസി സാംസ്കാരിക വേദി റീജനൽ കമ്മിറ്റിയും റയാൻ പോളിക്ലിനിക്കും സംയുക്തമായി നടപ്പാക്കുന്ന സൗജന്യ ചികിത്സ പദ്ധതിക്ക് തുടക്കമായി.
റയാൻ ക്ലിനിക്കിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ റീജനൽ കമ്മിറ്റി പ്രസിഡന്റ് ഷബീർ ചാത്തമംഗലം, വെൽഫെയർ വിഭാഗം കൺവീനർ ജംഷാദലി കണ്ണൂർ, റയാൻ ജനറൽ മാനേജർ മുഹമ്മദ് അൻവർ, ഡോ. ഫർസാന, പി.ആർ കോഓഡിനേറ്റർ മുഹമ്മദലി പാച്ചേരി എന്നിവർ ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി ഡോക്ടർമാരുടെ പരിശോധ പൂർണമായി സൗജന്യവും ലാബ് അനുബന്ധ പരിശോധനകൾക്ക് 50 ശതമാനം ഇളവും അർഹരായവർക്ക് തെരഞ്ഞെടുത്ത മരുന്നുകൾ സൗജന്യമായിരിക്കുമെന്നും ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്ത രോഗികൾക്കും നാട്ടിൽനിന്നും വിസിറ്റിങ്ങിൽ വന്നവർക്കും പദ്ധതി കൂടുതൽ ഉപകാരപ്രദമായിരിക്കുമെന്നും ജനറൽ മാനേജർ മുഹമ്മദ് അൻവർ പറഞ്ഞു.
റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിജു പൂതക്കുളം, അംഗങ്ങളായ മുഹ്സിൻ ആറ്റശ്ശേരി, ജമാൽ കൊടിയത്തൂർ, അനീസ മെഹബൂബ്, മുഹമ്മദ് ഷമീം, റഊഫ് ചാവക്കാട്, ഷമീർ പത്തനാപുരം, ഷരീഫ് കൊച്ചി എന്നിവർ നേതൃത്വം നൽകി. തനിമ ജനസേവനം കൺവീനർ മുഹമ്മദ് കോയ കോഴിക്കോട് ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.