സിറ്റി ഫ്ലവറിൽ '10, 20, 30' പ്രമോഷന് തുടക്കം
text_fieldsറിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറിൽ ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രമോഷന് തുടക്കമായി. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള വിലയേറിയ ഉൽപന്നങ്ങള് 10, 20, 30 റിയാല്‍ വിലക്കിഴിവിൽ ലഭിക്കുന്ന വിൽപനമേള വ്യാഴാഴ്ചയാണ് ആരംഭിച്ചു.
അവിശ്വസനീയമായ തരത്തില്‍ 10 റിയാല്‍ മുതല്‍ 30 റിയാല്‍ വരെയുള്ള ഉൽപന്നങ്ങള് തെരഞ്ഞെടുക്കാന്‍ എല്ലാ വിഭാഗത്തിലും സാധിക്കുമെന്നതാണ് പുതിയ ഓഫറിെൻറ പ്രത്യേകത. സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉൽപന്നങ്ങള് (ടോർച്ച്, ഇസ്തിരിപ്പെട്ടി, ഷേവിങ് സെറ്റുകള്‍, മിക്സി), വാച്ച്, ബാഗ്, പാൻറ്സ്, ഷര്‍ട്ട്, കുട്ടികളുടെ ഉടുപ്പുകള്‍, തണുപ്പിനെ പ്രതിരോധിക്കുന്ന തുണിത്തരങ്ങള്‍, ഭക്ഷ്യവിഭവങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും കുറഞ്ഞ വിലയില്‍ മികച്ച ഉൽപന്നങ്ങള് 10, 20, 30 ഓഫര്‍ വഴി ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അസുലഭ അവസരമാണ് സിറ്റി ഫ്ലവറിെൻറ എല്ലാ ഔട്ട്ലെറ്റുകളിലും ഒരിക്കിയിട്ടുള്ളത്.
കൂടാതെ, സിറ്റി ഫ്ലവര്‍ നേരേത്ത നല്‍കിവരുന്ന കില്ലര്‍ പ്രൈസ് ഇതോടൊപ്പം മറ്റു ഉൽപന്നങ്ങള്ക്കും ലഭ്യമാകും. സിറ്റി ഫ്ലവര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഭക്ഷണവിഭവങ്ങള്‍, ലോകോത്തര നിലവാരമുള്ള ഫ്രഷ് പഴം-പച്ചക്കറിയിനങ്ങള്‍, ഇന്ത്യൻ പഴങ്ങളും പച്ചക്കറികളും മുതൽ മാംസം വരെയും, പരമ്പരാഗത വസ്ത്രങ്ങളായ സാരികളും ചുരിദാറുകളുമടക്കം ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. സിറ്റി ഫ്ലവറിെൻറ സൗദിയിലെയും ബഹ്റൈനിലെയും എല്ലാ ഡിപ്പാർട്മെൻറ് സ്റ്റോറിലും ഹൈപ്പര്‍ മാർക്കറ്റുകളിലും ഓഫര്‍ ലഭ്യമാണ്.റിയാദ്, ദമ്മാം, ഹഫര്‍ അല്‍ബാത്വിന്‍, ഹാഇല്‍, ബുറൈദ, ജുബൈല്‍, സകാക്ക, ഹഫൂഫ്, അല്‍ഖോബാര്‍, അറാര്‍, അല്‍ഖര്‍ജ്, യാംബു, ബഹറൈന്‍ എന്നിവിടങ്ങളിലെ സ്റ്റോറുകളില്‍ ഓഫര്‍ ലഭ്യമാകുമെന്ന് മാനേജ്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.