സംസ്ഥാന ബജറ്റ് ഭാവി കേരളത്തിന്റെ വികസനരേഖ –അസീർ പ്രവാസി സംഘം
text_fieldsഅബഹ: കേന്ദ്ര നിലപാട് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിലും ക്ഷേമ, വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയും, കേരളത്തിന്റെ ഭാവിക്ക് ആവേശകരമായ പുതിയ കുതിപ്പ് നൽകുന്ന തരത്തിലും, കേരളീയരുടെ ജീവിത ക്ഷേമത്തിന് ശക്തി പകരുന്നതിനുമുള്ള ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്ന് അസീർ പ്രവാസി സംഘം സെൻട്രൽ കമ്മിറ്റി അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ദേശവ്യാപക വിലക്കയറ്റത്തിന്റെ അന്തരീക്ഷത്തിലും ജനജീവിതത്തെ ഞെരുക്കാതെ അവരുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകിയും, നവകേരള നിർമിതിക്കും പുതുതലമുറയുടെ ഭാവി ഭദ്രമാക്കലിനും, അടിസ്ഥാന വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ബജറ്റ് പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളെ കൂടുതൽ ഉന്നത നിലവാരത്തിലും മികവുറ്റതാക്കുന്നതിനും സഹായകരമാകുന്ന നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. അവകാശങ്ങൾ നിഷേധിച്ച് കേരളം നേടിയെടുത്ത നേട്ടങ്ങളെ ഇല്ലായ്മ ചെയ്യാമെന്ന് കരുതുന്ന രാഷ്ട്രീയനിലപാടുകളെ ബദൽ സംവിധാനങ്ങളിലൂടെ കേരളം അതിജീവിക്കുമെന്നതിന്റെ തെളിവുകൾ കൂടിയാണ് പുതിയ ബജറ്റെന്ന് അസീർ പ്രവാസി സംഘം വാർത്തക്കുറിപ്പിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.