അൽ യാസ്മിൻ സ്കൂളിൽ ‘സ്റ്റീം എക്സ്പോ 2023’
text_fieldsറിയാദ്: അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ ‘സ്റ്റീം എക്സ്പോ 2023’ സംഘടിപ്പിച്ചു. ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടി സ്റ്റുഡന്റ്സ് കൗൺസിലിന്റെ സ്കിറ്റിലൂടെ തികച്ചും വ്യത്യസ്തമായ രീതിയിൽ അരങ്ങേറി.
ഗേൾസ് വിഭാഗത്തിൽ പ്രിൻസിപ്പൽ ഷൗഖത്ത് പർവേസിന്റെ നേതൃത്വത്തിലും ബോയ്സ് വിഭാഗത്തിൽ ജനറൽ മാനേജർ യഹ്യ തൗഹാരിയുടെ നേതൃത്വത്തിലും പരിപാടിയുടെ ഉദ്ഘാടനം നടന്നു. ഹെഡ്മിസ്ട്രസ് സംഗീത അനൂപ് (ഗേൾസ് വിഭാഗം), ഹെഡ്മാസ്റ്റർ തൻവീർ (ബോയ്സ് വിഭാഗം), ഓഫീസ് സൂപ്രണ്ട് റഹീന, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, കോഓഡിനേറ്റർമാരും മറ്റു അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
വിദ്യാർഥികൾക്ക് അവരുടെ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, കല, ഗണിതശാസ്ത്രം എന്നിവ സമന്വയിപ്പിക്കുന്ന അറിവ്, സർഗാത്മകത, അന്വേഷണ കഴിവുകൾ എന്നിവ പ്രദർശിപ്പിക്കാനുള്ള വേദിയൊരുക്കി. സ്റ്റീം പ്രോജക്ടുകളിൽ വിദ്യാർഥികൾ ക്രിയാത്മകമായ പ്രക്രിയകളും അന്വേഷണ രീതികളും ഉപയോഗിച്ചു.
സ്റ്റീം എക്സ്പോ വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും മികച്ച ഒരു ശ്രമഫലമായിരുന്നു. പാഴ്വസ്തുക്കൾ, ബോട്ടിലുകൾ, ഷെല്ലുകൾ തുടങ്ങി ഉപയോഗശൂന്യമായ പല വസ്തുക്കൾ കൊണ്ടും കുട്ടികൾ മനോഹരമായി ചെയ്തെടുത്ത സൃഷ്ടികൾ കൗതുകമുളവാക്കുന്നതും അവരുടെ കരകൗശല കഴിവുകൾ വിളിച്ചോതുന്നവയായിരുന്നു.
കൂടാതെ, വിവിധ ഭാഷകളുടെ കലാസാംസ്കാരിക പ്രദർശനവും പരിപാടികൾക്ക് മാറ്റുകൂട്ടി. ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉർദു, മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളുടെ മാധുര്യം അവയിലൂടെ കാണാൻ കഴിഞ്ഞു. രസകരവും സമ്പുഷ്ടവുമായ അനുഭവത്തിന്റെ പൂർണതയായിരുന്നു പ്രദർശനത്തിലൂടെ കുട്ടികൾക്കും അധ്യാപകർക്കും ലഭിച്ചത്. എക്സ്പോയെ തുടർന്ന് ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് സംഗീത അനൂപ് കുട്ടികളെയും അധ്യാപകരെയും അവരുടെ കഴിവുകളെയും അനുമോദിച്ചു സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.