സൗദിയുടെ തദാവുൽ വളരുന്ന ഒാഹരി വിപണികളുടെ ഗണത്തിൽ
text_fieldsജിദ്ദ: സൗദി അറേബ്യൻ സ്റ്റോക് എക്സ്ചേഞ്ച് തദാവുലിനെ അതിവേഗം വളരുന്ന വിപണികളുടെ സൂചികയിൽ ഉൾപ്പെടുത്തി. അമേരിക്ക ആസ്ഥാനമായ മോർഗൻ സ്റ്റാൻലി കാപിറ്റൽ ഇൻറർനാഷനലിെൻറ ( എം.എസ്.സി.െഎ) എമർജിങ് മാർക്കറ്റ് ഇൻഡക്സിലാണ് വ്യാഴം പുലർച്ചെയോടെ തദാവുലിന് പ്രവേശനം നൽകിയത്. മധ്യപൂർവേഷ്യയിലെ മുൻനിര ഒാഹരി വിപണിയെന്ന നിലയിലേക്കുള്ള സൗദി സ്റ്റോക് എക്സ്ചേഞ്ചിെൻറ വളർച്ചക്ക് ആക്കംകൂട്ടുന്നതാണ് ഇൗ നടപടി. ഇതുവഴി കുറഞ്ഞത് 40 ശതകോടി ഡോളറിെൻറ അധിക വിദേശനിക്ഷേപം സൗദി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സൗദി കാപിറ്റൽ മാർക്കറ്റിെൻറ ചരിത്രത്തിലെ നിർണായക നാഴികക്കല്ലാണിതെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ പ്രതികരിച്ചു. വിഷൻ 2030െൻറ മാർഗനിർദേശമനുസരിച്ച് സൗദി കാപിറ്റൽ മാർക്കറ്റിൽ കൊണ്ടുവന്ന പരിഷ്കാരങ്ങളും സർക്കാരിെൻറ ഉറച്ച ഇച്ഛാശക്തിയും കാരണം സൗദി സമ്പദ് വ്യവസ്ഥയെ ആധുനികവത്കരിക്കപ്പെടുകയാണ്. രാജ്യാന്തര നിലവാരത്തിലേക്ക് വിട്ടുവീഴ്ചയില്ലാത്തവണ്ണം ഉയർന്നുകൊണ്ടിരിക്കുന്നു. ആഭ്യന്തര, വിദേശ നിക്ഷേപകരെ കൂടുതൽ ആകർഷിക്കാനും അതുവഴി കഴിയുന്നുണ്ട്. നിക്ഷേപക വിശ്വാസം ആർജിക്കുന്നതിെൻറ ഭാഗമായി നിയമാടിസ്ഥാനത്തിലുള്ള കാപിറ്റൽ മാർക്കറ്റ് കെട്ടിപ്പടുക്കുന്നതിന് ശ്രമം തുടരും. ^ അദ്ദേഹം കൂട്ടിച്ചേർത്തു.
ആവേശകരമാണ് പുതിയ വാർത്തയെന്ന് തദാവുൽ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ഖാലിദ് അൽ ഹുസ്സൻ റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൗദി അരാംകോയുടെ പ്രഥമ ഒാഹരി വിൽപന സൗദി എക്സ്ചേഞ്ചിൽ നടത്തുന്നതിനുള്ള വഴി തുറന്നിരിക്കുകയാണ്. മറ്റ് സ്വകാര്യവത്കരണ സംരംഭങ്ങൾക്കും ഇത് ഗുണം ചെയ്യും. വലിയൊരു യാത്രയുടെ തുടക്കം മാത്രമാണിത് ^ അദ്ദേഹം പറഞ്ഞു.
തദാവുലിെൻറ അതിപ്രധാന ചുവടുവെപ്പുകളിലൊന്നാണിയെന്ന് ചെയർമാൻ സാറാ അൽസുഹൈമി സൂചിപ്പിച്ചു. നിരീക്ഷണപ്പട്ടികയിൽ നിന്ന് വെറും ഒരുവർഷം കൊണ്ട് തന്നെ എം.എസ്.സി.െഎ സൗദി സ്റ്റോക് എക്സ്ചേഞ്ചിന് ഇൗ അംഗീകാരം നൽകിയത് അഭിമാനകരമാണ്. കുറഞ്ഞ സമയത്തിെൻറ റെക്കോഡ് ആണിത്. എം.എസ്.സി.െഎയുടെ അംഗീകാരം ലഭിച്ചുവെങ്കിലും സൂചികയിലേക്കുള്ള പൂർണ ഒൗദ്യോഗിക ഉൾപ്പെടുത്തലിന് രണ്ടുഘട്ടങ്ങളായി 12 മാസം പിടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.