'വിദ്വേഷ പ്രവർത്തനങ്ങൾക്കെതിരെ കൂട്ടായ്മകൾക്ക് ശക്തി പകരണം'
text_fieldsദമ്മാം: 'മതം വിദ്വേഷമല്ല വിവേക'മാണ് പ്രമേയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതി പ്രഖ്യാപിച്ച ത്രൈമാസ കാമ്പയിെൻറ അഖ്റബിയ ഏരിയതല സമ്മേളനം അൽ ഖോബാർ ദർബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശ്വാസത്തിെൻറ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ധ്രുവീകരണ പ്രവർത്തനങ്ങൾക്കെതിരെ എല്ലാവരും
ഒന്നിച്ചുനീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമായി കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന ദൗർഭാഗ്യകമരമായ
ചർച്ചകൾക്കെതിരെ മുഴുവൻ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളും അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ഇസ്ലാഹി സെൻറർ പ്രസിഡൻറ് മൊയ്തീൻ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. നാനാത്വത്തിൽ ഏകത്വത്തിന് കളങ്കം
വരുത്തുന്ന വിഘടനവാദങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സമൂഹം ജാഗരൂകരായിരിക്കണമെന്ന് കബീർ സലഫി മുഖ്യപ്രഭാഷണം നിർവഹിച്ചുകൊണ്ട് പറഞ്ഞു. യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ചന്ദ്രമോഹൻ (ഒ.ഐ.സി.സി), മണിക്കുട്ടൻ (നവയുഗം), സിദ്ദീഖ്
പാണ്ടികശാല (കെ.എം.സി.സി) എന്നിവർ സംസാരിച്ചു. റഫാ ക്ലിനിക് മാനേജർ അബ്ദുൽ അസീസ് ആശംസകൾ അർപ്പിച്ചു.
ഫഹീം ഹബീബിെൻറ ഖുർആൻ പരായണത്തോടെ ആരംഭിച്ച യോഗത്തിൽ ഷംസാദ് മുഹമ്മദ് സ്വാഗതവും മെഹബൂബ് അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.