സ്ത്രീപീഡനത്തിനെതിരെ കർശന നടപടി വേണം –ഒ.െഎ.സി.സി വനിതവേദി
text_fieldsഅൽഅഹ്സ: കോവിഡ് ചികിത്സക്കെത്തുന്ന വനിതകൾക്ക് മാനം രക്ഷിക്കാൻ നിലവിളിക്കേണ്ടിവരുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നത് അപലപനീയമാണെന്ന് ഒ.ഐ.സി.സി വനിതവേദി ഹുഫൂഫ് ഏരിയ കമ്മിറ്റി ആരോപിച്ചു. ആരോഗ്യ വകുപ്പിെൻറയും പൊലീസ് വകുപ്പിെൻറയും കെടുകാര്യസ്ഥത മൂലമാണ് കോഴിക്കോട് ഉള്ള്യേരിയിൽ വരെ എത്തിനിൽക്കുന്ന കോവിഡ് ചികിത്സക്കെത്തുന്ന സ്ത്രീകൾക്കെതിരെ തുടരത്തുടരെ നടക്കുന്ന പീഡന ശ്രമങ്ങൾ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ഇനിയെങ്കിലും തയാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പുനഃസംഘടിപ്പിച്ച ഒ.ഐ.സി.സി വനിതവേദി ഏരിയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി രഹന കാജൽ (പ്രസി), സബീന അഷ്റഫ് (ജന. സെക്ര), ബിന്ദു ശിവപ്രസാദ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. അൻസ അൻസാരി (വൈ. പ്രസി), ഷൈല അനീസ്, തിലക അരുൾ (സെക്ര), അസൂറ ഷിജാസ്, ജയാരങ്കൻ, ഫർസാന സാക്കിർ, സഫീദ സമീർ, മഞ്ജു നൗഷാദ്, ഷഹനാസ് റിയാസ്, ജസ്നി ബിജു (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ. കുഞ്ഞുമോൻ കായംകുളം, ഷാഫി കുദിർ, പ്രസാദ് കരുനാഗപ്പള്ളി, റിഹാന നിസാം, സാജിത സിയാദ് എന്നിവരുടെ മേൽനോട്ടത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.