മുൻകരുതൽ പാലിച്ചില്ലെങ്കിൽ കടുത്ത നടപടികൾ വേണ്ടിവരും -സൗദി ആഭ്യന്തര മന്ത്രാലയം
text_fieldsജിദ്ദ: രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമൂഹം ആഗ്രഹിക്കാത്ത കടുത്ത നടപടികളിലേക്ക് നീങ്ങാതിരിക്കാൻ എല്ലാവരും ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷ വക്താവ് കേണൽ തലാൽ അൽ ഷൽഹോബ് പറഞ്ഞു.
കോവിഡ് നിരക്ക് കൂടിവരുന്നത് കൂടുതൽ നിയന്ത്രണങ്ങളിലേക്കും നടപടികളിലേക്കും നയിച്ചേക്കും. ചില പ്രവർത്തന മേഖലകൾ നിർത്തിവെക്കുക, ചില ഡിസ്ട്രിക്റ്റുകളിലേക്കും പട്ടണങ്ങളിലേക്കും പോക്കുവരവുകൾ തടയുക തുടങ്ങിയ നടപടികൾ വേണ്ടി വന്നേക്കാമെന്നും വക്താവ് പറഞ്ഞു.
ഒരാഴ്ചക്കിടയിൽ രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന് കോവിഡ് മുൻകരുതൽ നപടികൾ ലംഘിച്ച 27,000 കേസുകൾ പിടികൂടിയിട്ടുണ്ട്. അലംഭാവത്തിന് ഇടമില്ല. എല്ലാവരും മുൻകരുതൽ നടപടികൾ പാലിക്കണം. സമൂഹ മാധ്യമങ്ങളിലും ചില നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിനെ ശിക്ഷാ നടപടികളുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.