ശക്തവും സുസ്ഥിരവുമായ ലോകത്തിനായി ശ്രമം നടത്തി –കിരീടാവകാശി
text_fieldsജിദ്ദ: ഇൗ വർഷത്തെ ജി20 ഉച്ചകോടിയിൽ അധ്യക്ഷപദവി വഹിച്ചതിലൂടെ കൂടുതൽ ശക്തവും സുസ്ഥിരവുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ ശ്രമങ്ങൾ നടത്തിയതായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
ജി20 അവസാനിച്ച ഉടനെ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇത് ചൂണ്ടിക്കാട്ടിയത്. വിഷൻ 2030നാൽ നയിക്കപ്പെടുന്ന രാജ്യം സാക്ഷ്യംവഹിക്കുന്ന വലിയ സാമ്പത്തിക, സാമൂഹിക പരിവർത്തനവുമായി ആ ശ്രമങ്ങൾക്ക് സാമ്യമുണ്ടെന്നും കിരീടാവകാശി പറഞ്ഞു. കോവിഡ് വാക്സിനുകളും ചികിത്സകളും നൽകുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ശ്രമങ്ങളെ രാജ്യം തുടർന്നും പിന്തുണക്കും. ഉച്ചകോടിയിൽ പ െങ്കടുത്ത രാജ്യങ്ങളിലെ ഭരണാധികാരികൾക്കും രാജ്യാന്തര സംഘടനകൾക്കും ബിസിനിസ്, സമൂഹ പ്രതിനിധികൾക്കും കിരീടാവകാശി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.