‘സ്ട്രോങ് സിക്സ് മൊയീസ്’ കാമ്പയിൻ ഉദ്ഘാടനം നാളെ
text_fieldsറിയാദ്: സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി റിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി നടത്തുന്ന ആറ് മാസം നീണ്ടുനിൽക്കുന്ന കാമ്പയിൻ ‘സ്ട്രോങ്ങ് സിക്സ് മൊയീസ്’ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. ബത്ഹ ലുഹ മാർട്ട് ഹാളിൽ രാവിലെ എട്ടിന് നടക്കുന്ന ചടങ്ങിൽ മലപ്പുറം ജില്ല പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് കാമ്പയിൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഷാഫി തുവ്വൂർ ക്ലാസെടുക്കും. പരിപാടിയിൽ മണ്ഡലം, ജില്ല ഭാരവാഹികൾ പങ്കെടുക്കും. കാമ്പയിന്റെ ഭാഗമായി വരും മാസങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.റിയാദ് കെ.എം.സി.സി
കാമ്പയിൻ ഒരുക്കങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കോട്ടക്കൽ മണ്ഡലം യോഗം വിലയിരുത്തി. മണ്ഡലത്തിൽ നിലവിൽ കമ്മിറ്റിയില്ലാത്ത പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ കെ.എം.സി.സി കമ്മിറ്റികൾ രൂപവത്കരിക്കാൻ യോഗം തീരുമാനിച്ചു. പരിപാടികളിൽ കോട്ടക്കൽ മണ്ഡലത്തിലെ മുഴുവൻ കെ.എം.സി.സി അംഗങ്ങളും പങ്കെടുക്കണമെന്ന് യോഗം അഭ്യർഥിച്ചു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാപദ്ധതിയിൽ മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരും അംഗങ്ങളാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
എടയൂരിലെ ഫാത്തിമ റിഫ ചികിത്സ സഹായ ഫണ്ട് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ല വൈസ് പ്രസിഡൻറ് മൊയ്തീൻ കുട്ടി പൊന്മള യോഗം ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മൊയ്തീൻ കുട്ടി പൂവ്വാട്, ദിലൈബ് ചാപ്പനങ്ങാടി, മൊയ്തീൻ കോട്ടക്കൽ, ഹാഷിം കുറ്റിപ്പുറം, ഇസ്മാഈൽ പൊന്മള, മജീദ് ബാവ തലകാപ്പ്, മുഹമ്മദ് കല്ലിങ്ങൽ, ഫാറൂഖ് പൊന്മള, നൗഷാദ് കണിയേരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും അബ്ദുൽ ഗഫൂർ കോൽക്കളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.