സൗദിയുമായി ബന്ധം സമ്പന്നം –യു.എ.ഇ സഹമന്ത്രി
text_fieldsജുബൈൽ: സൗദി-യു.എ.ഇ ബന്ധം വിശാലമേഖലക്ക് ഗുണം ചെയ്യുമെന്ന് യു.എ.ഇ സഹമന്ത്രി ഖലീഫ ഷഹീൻ അൽ-മരാർ. കുടുംബപരവും മതപരവും സാംസ്കാരികവും വാണിജ്യപരവുമായ ബന്ധങ്ങളാൽ സമ്പന്നമാണ് സൗദി അറേബ്യയും യു.എ.ഇയും.
അറബ് മേഖലക്ക് പ്രയോജനകരവും സമാധാനത്തിനും മനുഷ്യ ക്ഷേമത്തിനും മികവാർന്നതുമായ ഫലം നൽകാൻ ഇരു രാജ്യങ്ങൾക്കും സാധിച്ചു. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാടുകൾ വ്യക്തമാക്കിയത്. യു.എ.ഇയും സൗദി അറേബ്യയും ഒരേ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും അടിസ്ഥാനമാക്കിയുള്ള തന്ത്രപരമായ പങ്കാളിത്തം നിലനിർത്തുന്നു. സൽമാൻ രാജാവിേൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നേതൃത്വത്തിലുള്ള സൗദി അറേബ്യയുടെ വികസന യാത്ര ശ്രദ്ധേയമാണെന്നും യു.എ.ഇ വിശ്വസിക്കുന്നു. മേഖലയുടെ മൊത്തത്തിലുള്ള പുരോഗതിക്കും വളർച്ചക്കും ഇത് വലിയ സംഭാവന നൽകും. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് യു.എ.ഇയും സൗദിയും കാലങ്ങളായി പ്രവർത്തിക്കുന്നു.
സൗദി-യു.എ.ഇ കോഓഡിനേഷൻ കൗൺസിലിെൻറ രണ്ട് മീറ്റിങ്ങുകൾ ഇതിനകം വിളിച്ചുകൂട്ടിയതിെൻറ അടിസ്ഥാനത്തിൽ ടൂറിസം, ഇൻഫ്രാസ്ട്രക്ചർ, ഗതാഗതം, ഷിപ്പിങ്, ലോജിസ്റ്റിക്സ് എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും പുതിയ പങ്കാളിത്തം വികസിപ്പിക്കാനായി.
എണ്ണ ഇതര മേഖലകളിൽ ദേശീയ സമ്പദ്വ്യവസ്ഥ വികസിപ്പിക്കാനുള്ള ശ്രമങ്ങളെയും രാജ്യങ്ങളിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും സ്വകാര്യമേഖലയെ ശാക്തീകരിക്കാനുമുള്ള ചർച്ചകൾ തുടരുന്നു.
യമനിൽ സംഘർഷം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ പരിഹാരത്തിനായി സൗദി നടത്തുന്ന പരിശ്രമങ്ങളിൽ പൂർണവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.