ഇസ്ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കുന്നത് ശക്തമായി എതിർക്കും –സൗദി വിദേശകാര്യ മന്ത്രി
text_fieldsജിദ്ദ: ഇസ്ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ഏതൊരു ശ്രമവും സൗദി അറേബ്യ തള്ളിക്കളയുകയാണെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. 'സമാധാനത്തിനും വികസനത്തിനും തീവ്രവാദത്തിനെതിരെയുള്ള ഏകോപനം' എന്ന വിഷയത്തിൽ ഒ.െഎ.സി വിദേശകാര്യ മന്ത്രിമാരുടെ ദ്വദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പര ബഹുമാനവും ഉൾക്കൊള്ളലും സഹിഷ്ണുതയും മാന്യമായ സഹവർത്തിത്വവും വളർത്താനാണ് സൗദി എന്നും അഭിലഷിക്കുന്നത്. സമാധാനം, അനുകമ്പ, സമത്വം, നീതി, മാനവികത എന്നിവയാണ് ഉത്തമ ഇസ്ലാമിക മൂല്യങ്ങൾ. അവയാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. നാഗരികതകൾ, സംസ്കാരങ്ങൾ, മതങ്ങൾ എന്നിവക്കിടയിൽ ധാരണയും സംഭാഷണവും പ്രോത്സാഹിപ്പിക്കുന്നതിനും മിതത്വം, സഹിഷ്ണുത എന്നിവ സമൂഹത്തിൽ വളർത്തുന്നതിനുമാണ് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെക്കുന്നത്.
ഫലസ്തീൻ പ്രശ്നത്തിന് പ്രഥമ ഗണന
ഫലസ്തീൻ പ്രശ്നത്തെ ഒന്നാമത്തെ പ്രശ്നമായാണ് സൗദി അറേബ്യ കാണുന്നതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ സൗദിക്ക് ഉറച്ച നിലപാടുണ്ട്. ഫലസ്തീൻ ജനതക്ക് അവരുടെ ന്യായമായ അവകാശങ്ങൾ നേടുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾക്കും തീരുമാനങ്ങൾക്കും സമാധാന സംരംഭത്തിനും അനുസൃതമായി കിഴക്കൻ ജറൂസലമിനോടൊപ്പം തലസ്ഥാനമായി സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശത്തെ പിന്തുണക്കുന്നു. സിറിയ, ലിബിയ, യമൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെ പ്രതിസന്ധികൾക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിനും സ്ഥിരതയും സമാധാനവുമുണ്ടാക്കുന്നതിനും രാജ്യം നിലകൊള്ളുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
ജി20 ഉച്ചകോടിയിൽ ഒ.െഎ.സി അംഗ രാജ്യങ്ങളിലെ ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും പ്രകടിപ്പിച്ചിട്ടുണ്ട്. ഒ.െഎ.സി ആസ്ഥാനത്തിന് സ്ഥലം സംഭാവന ചെയ്യാനും അനുയോജ്യമായ കെട്ടിടം പണിയാനും സൗദി അറേബ്യക്ക് പദ്ധതിയുണ്ടെന്ന് മന്ത്രി പ്രഖ്യാപിച്ചു. അംഗരാജ്യങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളുടെ ഒ.െഎ.സി കുടിശ്ശിക 2019 വരെയുള്ളത് നൽകാനും പദ്ധതിയുണ്ട്. ഇസ്ലാമിക രാജ്യങ്ങൾ നേരിടുന്ന പ്രാദേശികവും അന്തർദേശീയവുമായ വെല്ലുവിളികളെ നേരിടാനും പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും സജീവമാകുകയും ഒരുമിച്ച് പ്രവർത്തിക്കുകയും വേണം. അതിലൂടെ അന്താരാഷ്ട്ര രംഗത്ത് പ്രധാന പങ്കുവഹിക്കാൻ കഴിയും.
സുസ്ഥിര വികസനത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും അംഗരാജ്യങ്ങളുടെ പ്രശ്നങ്ങൾ ഫലപ്രദമായി അഭിസംബോധന ചെയ്യാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രിപറഞ്ഞു.
തീവ്രവാദം ലോകത്തിന് ഭീഷണി
തീവ്രവാദ പ്രവർത്തനങ്ങളും ആക്രമണങ്ങളും ലോകം അനുഭവിക്കുന്ന വലിയ വിപത്തായി മാറിയ സമയത്താണ് നാം ഒരുമിച്ചുകൂടിയതെന്ന് മന്ത്രി വ്യക്തമാക്കി. ഇസ് ലാമിലേക്കാണ് അതിനെ ചേർക്കുന്നത്. ഇസ്ലാം ഇതിൽനിന്നെല്ലാം നിരപരാധിയാണ്. ഭീകരത, ആക്രമണം, തീവ്രവാദം, അസഹിഷ്ണുത എന്നിവ നിരസിക്കുന്നതാണ് ഇസ്ലാമിെൻറ ഉള്ളടക്കവും നിർദേശങ്ങളും.
മിതത്വം, സഹവർത്തിത്വം, സമാധാനം, സഹിഷ്ണുത തുടങ്ങിയ ഉന്നതമായ മൂല്യങ്ങളിലേക്കാണ് ക്ഷണിക്കുന്നത്. ഭീകരതയെ ചെറുക്കൽ ഒന്നാമത്തെ പ്രശ്നമാണ്. ഇസ്ലാമിെൻറ മൂല്യങ്ങൾ പ്രചരിപ്പിക്കാനും ഉയർത്തിക്കാട്ടാനും സൗദി അറേബ്യ ധാരാളം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അതിനായി അന്താരാഷ്ട്ര സമ്മേളനങ്ങൾ സംഘടിപ്പിച്ചു. തീവ്രവാദ ചിന്തകളെ നേരിടാൻ ആഗോള കേന്ദ്രം സ്ഥാപിച്ചു. ഭീകരതയെ ചെറുക്കുന്നതിനും ഇസ്ലാമിക സൈനിക സംഖ്യമുണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേർ
ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.