അനീതിക്കും അസമത്വങ്ങൾക്കുമെതിരെ പോരാട്ടം ശക്തമാക്കണം -പ്രവാസി വെൽഫെയർ
text_fieldsറിയാദ്: അനുനിമിഷം സ്ത്രീ സമൂഹത്തിനുനേരെ നടക്കുന്ന കൈയേറ്റത്തിനും നീതി നിഷേധങ്ങൾക്കുമെതിരിൽ പോരാട്ടം ശക്തിപ്പെടുത്താനും അസമത്വങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും പ്രവാസി വെൽഫയർ റിയാദ് വനിത വിഭാഗം സംഘടിപ്പിച്ച ‘ഡിജിറ്റൽ യുഗത്തിലെ സ്ത്രീ’ എന്ന ചർച്ചാസമ്മേളനം ആഹ്വാനം ചെയ്തു.
അന്താരാഷ്ട്ര വനിതദിനവുമായി ബന്ധപ്പെട്ട് നടന്ന സായാഹ്ന ചർച്ചയിൽ സെൻട്രൽ പ്രൊവിൻസ് വൈസ് പ്രസിഡൻറ് അഡ്വ. റെജി അധ്യക്ഷത വഹിച്ചു. ഡോ. നസീമ, ജോളി ജോൺ, ഷെറിൻ ഷംസുദ്ദീൻ, നിഖില സമീർ, റഹ്മത്ത് അഷ്റഫ്, സഫിയ ടീച്ചർ, ഡോ. നജീന, ഷൈബീന ടീച്ചർ, ഷാദിയ ഷാജഹാൻ, അബ്ദിയ ഷഫീന എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.
ഹസ്ന അയ്യൂബ് ഖാൻ ഗാനം ആലപിച്ചു. അഫ്നിത അഷ്ഫാഖിെൻറ ‘ചിറകുകൾ’ എന്ന പരിപാടിയും സൗദി പതാക ദിനവുമായി ബന്ധപ്പെട്ട കുട്ടികളുടെ നൃത്താവിഷ്ക്കാരവും അരങ്ങേറി. പ്രവാസി വെൽഫയർ എക്സിക്യൂട്ടിവ് അംഗം നൈസി സജ്ജാദ് സ്വാഗതം ആശംസിച്ചു. അവതാരകയായിരുന്ന പ്രവാസി വെൽഫയർ സെക്രട്ടറി ഷഹനാസ് സാഹിൽ ചർച്ച നിയന്ത്രിച്ചു. സെൻട്രൽ കമ്മിറ്റി അംഗം ടി.പി. ആയിഷ പരിപാടി ഉപസംഹരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.