Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെ​രു​മ്പാ​വൂ​ർ...

പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
Toppers honoring ceremony
cancel
camera_alt

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ളെ റി​യാ​ദി​ലെ പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ച​പ്പോ​ൾ

റി​യാ​ദ്: റി​യാ​ദി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​യാ​ദ് ഈ ​വ​ർ​ഷം എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച റി​യാ​ദി​ലും പെ​രു​മ്പാ​വൂ​രി​ലു​മു​ള്ള അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് പ്ര​ശം​സാ​ഫ​ല​ക​ങ്ങ​ളും ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്​ ഫ​ല​വൃ​ക്ഷ തൈ​ക​ളും വി​ത​ര​ണം ചെ​യ്തു.

എ​ൽ​നാ ആ​ൻ എ​ൽ​ദോ, ആ​ദി​ല പ​ർ​വി​ൻ, ഫാ​ത്തി​മ റ​ഹീം, ജോ​സ്‌​ലി​ൻ എ​ലി​സ​ബ​ത്ത് ജോ​ർ​ജ്, എ​യ്ഞ്ച​ൽ സാ​ജു, ഷ​റ​ഫി​യ, ഫ​ർ​ഹ മോ​ൾ, മു​ഹ​മ്മ​ദ് സു​ഹൈ​ൽ, ജു​വൈ​രി​യ, ഹാ​ത്തിം ഹൈ​ദ്രോ​സ്, നി​താ ഫാ​ത്തി​മ, ഹി​ബ സ​കീ​ർ, ആ​ൻ മ​രി​യ സാ​ജു, അ​നാ​ൻ ഫാ​ത്തി​മ, ക്രി​സ്റ്റീ​ന ലാ​ലു വ​ർ​ക്കി, അ​ഫ്സ​ൽ മു​ഹ​മ്മ​ദ് അ​ലി, മു​ഹ​മ്മ​ദ് സ​ഫ്‌​വാ​ൻ, അ​ഫ്സ​ൽ നാ​സ്സ​ർ എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കു​ഞ്ഞു​മു​ഹ​മ്മ​ദ് ചു​ള്ളി​ക്കാ​ട​​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ലും സെ​ക്ര​ട്ട​റി മു​ജീ​ബ് മൂ​ല​യി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റി​യാ​ദി​ലും ജേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. വി​വി​ധ ച​ട​ങ്ങു​ക​ളി​ൽ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ നൗ​ഷാ​ദ് പ​ള്ളേ​ത്ത്, അ​ലി വാ​രി​യ​ത്ത്, സ​ലാം പെ​രു​മ്പാ​വൂ​ർ, നൗ​ഷാ​ദ് മ​രോ​ട്ടി​ച്ചു​വ​ട്, റ​ഹീം കൊ​പ്പ​റ​മ്പി​ൽ, ന​സീ​ർ കു​മ്പ​ശ്ശേ​രി, മു​ഹ​മ്മ​ദാ​ലി അ​മ്പാ​ട​ൻ, സ​ക്കീ​ർ ഹു​സൈ​ൻ, എ​ൽ​ദോ മാ​ത്യു, ഉ​സ്മാ​ൻ പ​രീ​ത്, ലാ​ലു വ​ർ​ക്കി, ക​രീം കാ​നാ​മ്പു​റം, അ​ൻ​വ​ർ മു​ഹ​മ്മ​ദ്, ത​ൻ​സി​ൽ ജ​ബ്ബാ​ർ, അ​ലി ആ​ലു​വ, നി​യാ​സ് ഇ​സ്മാ​ഈ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhPerumbavoor Expatriate Association
News Summary - Students Honoring Ceremony
Next Story