സ്റ്റുഡൻറ്സ് ഇന്ത്യ യാത്രയയപ്പ് നൽകി
text_fieldsഅൽ ഖോബാർ: സ്റ്റുഡൻറ്സ് ഇന്ത്യ ഖോബാർ സോൺ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഇഫ്താറും യാത്രയയപ്പും ഒരുക്കി. 60ലധികം വിദ്യാർഥികളും 20 ഓളം റിസോഴ്സ് പേഴ്സൻമാരും പങ്കെടുത്തു. റിദ റഹീം ഖിറാഅത്ത് നിർവഹിച്ചു. ‘സ്വയം വിലയിരുത്തലും മെച്ചപ്പെടുത്തലും’ എന്ന വിഷയത്തിൽ സിറാജുദ്ദീൻ അബ്ദുല്ല ക്ലാസ് നയിച്ചു. തിരുത്തലുകൾക്കും മെച്ചപ്പെടുത്തലുകൾക്കുമുള്ള മേഖലകൾ തിരിച്ചറിയുന്നതിന് സ്വയം അന്വേഷിക്കാൻ അദ്ദേഹം അംഗങ്ങളെ ഉപദേശിച്ചു.
കൂടാതെ കഴിഞ്ഞ വർഷം സജീവമായ പങ്കാളിത്തത്തിനും സ്റ്റുഡൻറ്സ് ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾക്കുമായി പത്തുവിദ്യാർഥികളെ ആദരിച്ചു. ബിലാൽ സലീം, റിദ റഷീദ്, സൈനബ് ബിൻത് പർവേസ്, നശ്വ മൈലാട്ടി, നഷ്വ ഷെറിൻ, ഹിസ്സ, അൻഷാ ഫാത്തിമ, റിയ നൗഷാദ് അലി, അലീന നവാസ്, സന നജീർ എന്നിവർക്ക് എസ്.ടി. ഹിഷാം, ഫൈസൽ, നിസാർ, റൂഹി ബാനു, ബബിത ഫൈസൽ എന്നിവർ ഫലകങ്ങൾ സമ്മാനിച്ചു. സദാചാര മൂല്യങ്ങൾ നിലനിർത്താനും ഉപരിപഠനത്തിനായി തിരികെ പോകുമ്പോൾ തെരഞ്ഞെടുക്കുന്ന സുഹൃത്തുക്കളെയും ചുറ്റുപാടുകളെയും ശ്രദ്ധിക്കുകയും ചെയ്യണമെന്ന സന്ദേശവുമായി സാജിദ് പാറക്കൽ സെഷൻ സമാപിച്ചു. നുറുങ്ങുകളും ഇടക്കിടെയുള്ള അഭിപ്രായങ്ങളും കൊണ്ട് റഷീദ് ഒമർ സെഷൻ നിയന്ത്രിച്ചു. റിസോഴ്സ് പേഴ്സൻമാരായി ഫാജിഷ ഇല്യാസ്, അസ്ലം മുഹമ്മദ്, ഹൈഫ നെഹ്സും, ഹിഷാം ഖാലിദ്, ഹൈഫ ഹാഷിം, ഹുദാ മൻഹാം, ഹനാൻ, റഹ്സ അനസ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.