സൗഹൃദമധുരം പകർന്ന് സ്റ്റുഡൻറ്സ് ഇന്ത്യ ഇഫ്താർ മീറ്റ്
text_fieldsദമ്മാം: സൗഹൃദത്തിന്റെ മധുരം പകർന്ന് സ്റ്റുഡൻറ്സ് ഇന്ത്യ ദമ്മാം ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. തുടർപഠനത്തിനായി നാട്ടിലേക്കു മടങ്ങുന്ന അംഗങ്ങൾക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. തനിമ അൽഖോബാർ ഘടകം എക്സിക്യൂട്ടിവ് അംഗവും പ്രഭാഷകനുമായ അൻവർ സലീം റമദാൻ സന്ദേശം നൽകി.
ഏറെ സങ്കീർണമായ ജീവിത സാഹചര്യങ്ങൾക്കിടയിലും തികഞ്ഞ ആസൂത്രണത്തോടെ പഠനം മുന്നോട്ടുകൊണ്ടുപോകണമെന്നും നന്മയിൽ അധിഷ്ഠിതമായ മൂല്യവത്തായ ജീവിതം നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ബോയ്സ് ക്യാപ്റ്റൻ മിദ്ലാജ് സിനാൻ, വൈസ് ക്യാപ്റ്റൻ അൽ അഫ്സൽ അനസ്, ഗേൾസ് ക്യാപ്റ്റൻ ഫാത്തിമത്ത് സ്വാലിഹ, മുൻ ക്യാപ്റ്റൻ നവാൽ ഫാത്തിമ എന്നിവരും നാട്ടിലേക്കു മടങ്ങുന്ന മറ്റ് അംഗങ്ങളും സംസാരിച്ചു. 50ഓളം കുട്ടികൾ പങ്കെടുത്ത ചടങ്ങിൽ സ്റ്റുഡൻറ്സ് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് രക്ഷാധികാരി എസ്.ടി. ഹിഷാം, തനിമ സെക്രട്ടറി മുഹമ്മദ് സിനാൻ, തനിമ വനിത വിഭാഗം പ്രസിഡൻറ് സഅദ ഹനീഫ് എന്നിവർ കുട്ടികൾക്കുള്ള മെമന്റോ സമ്മാനിച്ചു. കോഓഡിനേറ്റർമാരായ ഷബ്ന അസീസ്, ഫിദ, നൂറ ആസിഫ്, തിത്തു നവാഫ്, ബിനാൻ ബഷീർ, ജോഷി ബാഷ, ശാദിയ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.