സ്റ്റുഡന്റ്സ് ഇന്ത്യ ‘ഇൻസൈറ്റ് 2023’ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsദമ്മാം: സർഗശേഷിക്കൊപ്പം ധാർമിക മൂല്യങ്ങളുടെയും വ്യക്തിത്വ രൂപവത്കരണത്തിെൻറയും നിരവധി അവസരങ്ങളും സെഷനുകളും ഉൾപ്പെടുത്തി സ്റ്റുഡന്റ്സ് ഇന്ത്യ ദമ്മാം ചാപ്റ്റർ സംഘടിപ്പിച്ച ‘ഇൻസൈറ്റ് 2023’ക്യാമ്പ് ടീൻസ് വിദ്യാർഥികൾക്ക് വ്യത്യസ്തത നിറഞ്ഞ അനുഭവമായി. വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധർ നയിച്ച സെഷനുകൾക്ക് പുറമെ, വിദ്യാർഥികളുടെ അഭിരുചികളും ആനുകാലിക വിഷയങ്ങളിലെ അറിവും വർധിപ്പിക്കുന്ന വൈവിധ്യം നിറഞ്ഞ പരിപാടികൾ ഉൾപ്പെടുത്തി ക്രമീകരിച്ച ക്യാമ്പിൽ കുട്ടികളുടെ ആറ് ഷോർട്ട് വിഡിയോകൾ ചിത്രീകരിച്ചു.
വിവിധ ഗ്രൂപ്പുകൾ മൂന്ന് വിഷയങ്ങളിലായി അവതരിപ്പിച്ച ഗ്രൂപ് ഡിസ്കഷൻ ഉയർന്ന നിലവാരം പുലർത്തുന്നതായിരുന്നു. ഇസ്ലാമോഫോബിയ വിഷയമായിട്ടുള്ള ഗ്രൂപ് ഡിസ്കഷനിൽ അതിനെതിരായി നീതി ഉയർത്തിപ്പിടിച്ച് ശക്തമായ പ്രതികരണങ്ങൾ ഉയർത്തേണ്ടതുണ്ടെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. അതിരുകൾ ഇല്ലാത്ത ജീവിതം നാശത്തിന് കാരണമാകുമെന്ന് ‘ലിബറലിസം പേഴ്സനൽ ഫ്രീഡം’വിഷയത്തിൽ അവതരിപ്പിച്ച പ്രസേൻറഷനിൽ പറഞ്ഞു. സമൂഹമാധ്യമത്തിന്റെ ഉപയോഗത്തിെൻറ പരിധികളെക്കുറിച്ചും ചർച്ച നടത്തുകയുണ്ടായി.
ജോഷി ബാഷ, മെഹബൂബ്, നവാഫ് അബൂബക്കർ, ശാദിയ അബ്ദുൽകരീം, ഫിദ അബ്ദുൽ അസീസ്, തിത്തു, ബസീല, നൂറാ ആസിഫ് എന്നീ സ്റ്റുഡൻറ്സ് ഇന്ത്യ മെൻറർമാർ കുട്ടികളുടെ ഗ്രൂപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കെ.വി. ഹഫീസുല്ല, പി.എം.എ. ഹമീദ്, അനസ് എടവണ്ണ, അനീസ് എടവണ്ണ എന്നിവർ അവതരിപ്പിച്ച ഐസ് ബ്രെക്കിങ് വിദ്യാർഥികൾക്ക് ആവേശമായി. ഫൈസൽ അബൂബക്കർ, അമീൻ വി. ചൂനൂർ, നാസ്നിൻ സിനാൻ എന്നിവർ വിവിധ വിഷയങ്ങളിൽ സംവദിച്ചു. ഭ്രൂണം മുതൽ ഒരു മനുഷ്യെൻറ വ്യത്യസ്ത അവസ്ഥകൾ വരച്ചുകാട്ടുന്ന ചിത്രങ്ങളും ക്ലേ മോഡലിങ്ങും ക്യാമ്പിൽ നിർമിച്ച് പ്രദർശിപ്പിച്ചു.
ഔട്ട്ഡോർ ഗെയിമുകൾക്ക് പുറമെ അഭിനയശേഷി പരിശോധിക്കുന്ന മത്സരങ്ങൾ ക്യാമ്പിൽ ഉൾപ്പെടുത്തി. ഷെരീഫ് കൊച്ചി, സിദ്ദീഖ് ആലുവ, സുബൈർ പുല്ലാളൂർ എന്നിവർ ക്യാമ്പ് ഫയർ, കലാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നാഹിൽ, നിഹ്ല എന്നിവരുടെ കാലിഗ്രഫി പ്രദർശനം വേദിയിൽ അരങ്ങേറി. ബിനാൻ ബഷീർ, ശബീർ ചാത്തമംഗലം, സമീഉല്ല, ശബ്ന അസീസ്, സാലിഹ്, സാദത്ത്, സുഫൈദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. തനിമ ദമ്മാം പ്രസിഡൻറ് മുഹമ്മദലി പീറ്റയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കോയ, സിനാൻ, അഷ്കർ ഖനി എന്നിവർ ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.