സ്റ്റുഡൻസ് ഇന്ത്യ സമ്മാന വിതരണവും സ്വീകരണവും സംഘടിപ്പിച്ചു
text_fieldsജിദ്ദ: സ്റ്റുഡൻസ് ഇന്ത്യ നോർത്ത് സോൺ അംഗങ്ങൾക്കായി നടത്തിയ സൂറത്ത് അദ്ദാരിയാത്ത് പ്രശ്നോത്തരിയുടെ സമ്മാനവിതരണവും പുതുതായി വന്ന അംഗങ്ങൾക്കായുള്ള സ്വീകരണവും സംഘടിപ്പിച്ചു.
പരിപാടിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ അനന്ത സാധ്യതകളെക്കുറിച്ച് മോട്ടിവേഷനൽ സ്പീക്കറായ ഫസ്ലിൻ അബ്ദുൽ ഖാദർ ക്ലാസെടുത്തു. സ്റ്റുഡന്റ്സ് ഇന്ത്യ സോണൽ കോഡിനേറ്റർ ബഷീർ ചുള്ളിയൻ അധ്യക്ഷത വഹിച്ചു.
പ്രശ്നോത്തരിയിൽ സമ്മാനാർഹരായ റിൻഷ, ബിലാൽ, റിസ ഫർഹീൻ എന്നിവർക്കുള്ള സമ്മാനദാനം തനിമ നോർത്ത് സോൺ മുഖ്യ രക്ഷാധികാരി സി.എച്ച് ബഷീർ നിർവഹിച്ചു. വെക്കേഷൻ പ്രോജക്റ്റിനെക്കുറിച്ച് ഗേൾസ് വിഭാഗം കോഓഡിനേറ്റർ ഫിദ അജ്മൽ വിശദീകരിച്ചു. ഐസ് ബ്രേക്കിങ് സെഷൻ അഹമ്മദ്കാസിം നിയന്ത്രിച്ചു. ഫായിസ സാദിഖ് ഖിറാഅത്ത് നടത്തി. ബിലാൽ സ്വാഗതവും ഇജാസ് ഇസ്മായിൽ നന്ദിയും പറഞ്ഞ പരിപാടിയിൽ നവാറ ഫസൽ അവതാരകയായിരുന്നു. നൗഷാദ്, അജ്മൽ ഗഫൂർ, ഫവാസ്, ത്വാഹ, ഖദീജ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.