സ്റ്റുഡൻറ്സ് ഇന്ത്യ ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു
text_fieldsജിദ്ദ: ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സ്റ്റുഡൻറ്സ് ഇന്ത്യ ജിദ്ദ നോർത്ത് സോൺ ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. 'ജനറേഷൻ ആൽഫ മീറ്റ്സ് ഇൻഡസ്ട്രി എക്സ്പെർട്സ് ആൻഡ് ബിസിനസ്സ് ഐക്കൺസ്' എന്ന തലക്കെട്ടിൽ ഒക്ടോബർ 26ന് ശനിയാഴ്ച് ഉച്ചക്ക് ഒരു മണിക്ക് മുഷ്രിഫയിലെ സീസൺസ് റസ്റ്റാറന്റിൽ വെച്ചു നടക്കുന്ന പരിപാടിയിൽ കെ.എം തഖിയുദ്ധീൻ (ഡയറക്ടർ, ടാസ് ആൻഡ് ഹാംജിത്), അഡ്വ. ഫിറോസ് മുഹമ്മദ് (ലീഗൽ കൺസൾട്ടന്റ്, ഖലീൽ ഖസിന്ദാർ ലോ കൺസൾട്ടൻസി), ബിസ്മിത സുൽത്താന (ഐ.ഐ.എം അഹമ്മദാബാദ്, സ്ട്രാറ്റജി കൺസൾടന്റ്- ഒലിവർ വെയ്മാൻ) എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും.
ജിദ്ദയിൽ വിവിധ ബിസിനസ് മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖരുമായി സംവദിക്കാനും സംശയ നിവാരണത്തിനുമുള്ള അവസരവുമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0555036357 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.