സ്റ്റുഡൻറ്സ് ഇന്ത്യ വിദ്യാർഥി സംഗമം
text_fieldsറിയാദ്: ‘കോർത്ത കൈ അഴിയാതെ നന്മയിലേക്കൊരു ചുവടുവെപ്പ്’ എന്ന വിഷയത്തിൽ തനിമ റിയാദ് നടത്തുന്ന കാമ്പയിെൻറ ഭാഗമായി സ്റ്റുഡൻറ്സ് ഇന്ത്യ റിയാദ് നോർത്ത് ഘടകം വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. മലസിൽ നടന്ന പരിപാടിയിൽ കോഒാഡിനേറ്റർ സലിം ബാബു അധ്യക്ഷത വഹിച്ചു. പഠനരംഗത്തും പഠ്യേതര രംഗത്തും ആത്മാർഥതയോടെയും ഊർജസ്വലതയോടെയും നിലനിൽക്കണമെന്ന് സിജി പ്രതിനിധി യതി മുഹമ്മദലി ഉദ്ബോധിപ്പിച്ചു. ശദ യൂസുഫലി ഖിറാഅത്ത് നിർവഹിച്ചു.
തനിമ ഏരിയ പ്രസിഡൻറ് ജമീൽ മുസ്തഫ കാമ്പയിൻ സന്ദേശം നൽകി. കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ്, പവർ പോയിൻറ് പ്രസേൻറഷൻ മത്സരങ്ങളുടെ പ്രഖ്യാപനവും വിവരണവും സാബിറ ലബീബ്, മജീദ് തുപ്പത് എന്നിവർ നിർവഹിച്ചു. ഭാവി പ്രവർത്തനങ്ങളുടെ വിവരണവും അഭിപ്രായ ശേഖരണവും ഹിശാം അബൂബക്കർ നടത്തി. തനിമ പ്രതിനിധി മുജീബ് കക്കോടി സമാപന സന്ദേശം നൽകി. നിയാസ് വാഴക്കാട്, ഷംനാദ്, അഫ്‌നിദ, ലിപി, ജസീറ എന്നിവർ നേതൃതം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.