നവ്യാനുഭവമായി സ്റ്റുഡന്റ്സ് ഇന്ത്യ ശിൽപശാല
text_fieldsജിദ്ദ: സ്റ്റുഡൻറ്സ് ഇന്ത്യ ജിദ്ദ നോർത്ത് ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ശില്പശാല വിദ്യാർഥികൾക്ക് നവ്യാനുഭവമായി. സി.എ തഖിയുദ്ദീൻ കെ.എം (ഫിനാൻസ് ഡയറക്ടർ, ടാസ് ആൻറ് ഹാംജിത്) ,അഡ്വ. ഫിറോസ് മുഹമ്മദ് (ലീഗൽ കൺസൾട്ടൻറ്, ഖലീൽ ഖസിന്ദാർ ലോ കൺസൾട്ടൻസി), ബിസ്മിത സുൽത്താന (മാനേജ്മെന്റ്, ഐ.ഐ.എം അഹമ്മദാബാദ് ആൻഡ് സ്ട്രാറ്റജി കൺസൾടൻറ്, ഒലിവർ വെയ്മാൻ) എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.
സ്റ്റുഡൻറ്സ് ഇന്ത്യ അംഗങ്ങളായ ബിലാൽ കൂവപ്ര, നിദ യൂനുസ് എന്നിവർ നയിച്ച ജിദ്ദയിലെ ബിസിനസ് പ്രമുഖരായ അബ്ദുൽ മജീദ് (ഫാൽക്കൺ ഗേറ്റ് വെ ലോജിസ്റ്റിക്സ്), ഉനൈസ് ചെറുമല (അൽ തമാം പ്ലാസ്റ്റിക് ഫാക്ടറി), കെ.എം. റിയാസ് (ബ്രീസ് എയർകോൺ) എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പാനൽ ചർച്ചയും പരിപാടിയിലെ ശ്രദ്ധാകേന്ദ്രമായിരുന്നു.
സിജി റിസോഴ്സ് പേഴ്സൺ പ്രൊഫ. അബ്ദുല്ലാഹ് അബ്ദുൽസലാം സി.ഡി.എ.ടി ആപ്റ്റിട്യൂട് ടെസ്റ്റിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിവരണം നൽകി.
സ്റ്റുഡൻറ്സ് ഇന്ത്യ ചീഫ് പാട്രൺ റഷീദ് കടവത്തൂർ ആശംസ നേർന്നു. സ്റ്റുഡന്റ്സ് ഇന്ത്യ സോണൽ തലത്തിൽ നടത്തിയ ചെസ്സ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. പ്രോഗ്രാം കൺവീനർ അമാൻ അലി സനോജ് സ്വാഗതവും മൻഹ നന്ദിയും പറഞ്ഞു. ബയാൻ ശുഹൈബ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.