സ്റ്റുഡൻറ്സ് ഇന്ത്യ സ്വാതന്ത്ര്യദിന പരിപാടി സംഘടിപ്പിച്ചു
text_fieldsജിദ്ദ: സ്റ്റുഡൻറ്സ് ഇന്ത്യ ജിദ്ദ സൗത്ത് സോൺ ഓൺലൈൻ സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു. കവിയും നാടക നിരൂപകനും ഫാറൂഖ് കോളജ് പ്രഫസറുമായ ഡോ. ഹിക്മത്തുല്ല ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും ചരിത്രവും കാത്തു സംരക്ഷിക്കാൻ സർഗശേഷികൾകൊണ്ട് വലയം തീർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്ര സത്യങ്ങളെ ഒരിക്കലും തമസ്കരിക്കാൻ അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൗഷാദ് നിടോളി സ്വാഗതവും ഇ.സി. ഹസീബ് നന്ദിയും പറഞ്ഞു. വി.കെ. ഷമീം ഇസുദ്ദീൻ മോഡറേറ്ററായിരുന്നു. പരിപാടിയിൽ സ്റ്റുഡൻറ്സ് ഇന്ത്യ ജിദ്ദ സൗത്ത് സോൺ ഭാരവാഹികളായി റുഹൈം മൂസ (പ്രസി.), നബീൽ നൗഷാദ് (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.