വിദ്യാർഥികളുടെ സാക്ഷ്യപത്രം ശൈഖുൽ ഇസ്ലാം മദ്റസയുടെ മികവ് –ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsജിദ്ദ: ഒരു വിദ്യാഭ്യാസ സ്ഥാപനത്തിെൻറയും അവിടത്തെ അധ്യാപകരുടെയും നിലവാരം നിർണയിക്കാൻ ഏറ്റവും യോഗ്യർ അവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികളാണെന്ന് മുൻ വിദ്യാഭ്യാസമന്ത്രിയും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീർ. ജിദ്ദയിലെ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ മദ്റസ വിദ്യാർഥികളുടെ 2021-22 അധ്യയനവർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാപനത്തിൽനിന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ പഠനകാല അനുഭവങ്ങൾ അവർക്ക് ജീവിതത്തിൽ ഉണ്ടാക്കിയ പരിവർത്തനങ്ങൾ സ്ഥാപനത്തിെൻറ മികവിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദയിലെ പ്രവാസി വിദ്യാർഥികൾക്ക് എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും മതപഠനം നിർവഹിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ള ഇബ്നു തൈമിയ്യ മദ്റസ മാതൃക വിദ്യാഭ്യാസ സ്ഥാപനമാണെന്നും കൂട്ടിച്ചേർത്തു.
ഓൺലൈൻ വഴി നടന്ന പരിപാടിയിൽ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. പി.വി. അഷ്റഫ്, കെ.ടി.എ. മുനീർ, ഇഖ്ബാൽ പൊക്കുന്ന്, സക്കീർ എടവണ്ണ, ബാബു നഹ്ദി തുടങ്ങിയവർ സംസാരിച്ചു. മദ്റസ വിദ്യാർഥികളുടെ കലാപരിപാടികൾക്ക് പ്രിൻസിപ്പൽ ശിഹാബ് സലഫി നേതൃത്വം നൽകി. പൂർവ വിദ്യാർഥികളായ ഡോ. അഹ്മദ് ആലുങ്ങൽ, അസീൽ അബ്ദുറസാഖ്, മുഹമ്മദ് പൂവഞ്ചേരി, ഡോ. സൽഹ സുൽഫിക്കർ തുടങ്ങിയവർ സംസാരിച്ചു.
കൺവീനർ മുസ്തഫ ദേവർഷോല, പി.കെ. ശരീഫ്, നഈം മോങ്ങം എന്നിവർ നേതൃത്വം നൽകി.ചടങ്ങിന് നൗഫൽ കരുവാരക്കുണ്ട് സ്വാഗതം പറഞ്ഞു. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലായി സ്കൂൾ ക്ലാസുകൾക്ക് തടസ്സം വരാത്ത തരത്തിൽ സൂം ഓൺലൈനിൽ മദ്റസ ക്ലാസുകൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ അഡ്മിഷൻ നേടുന്ന ആദ്യ 50 പേർക്ക് പ്രവേശന ഫീസ് സൗജന്യമായിരിക്കും. ഓൺലൈൻ വഴി അഡ്മിഷൻ നേടാൻ www.islahicenter.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.