ഹറമിൽ പഠനക്ലാസുകൾ പുനരാരംഭിച്ചു
text_fieldsജിദ്ദ: മസ്ജിദുൽ ഹറാമിൽ ഖുർആൻ പഠനക്ലാസുകൾ പുനരാരംഭിച്ചു. കോവിഡിനെ തുടർന്ന് രണ്ടു വർഷത്തോളം നീണ്ട ഇടവേളക്കുശേഷമാണ് ഹറമിൽ ഖുർആൻ പഠന ക്ലാസുകൾ പുനരാരംഭിച്ചിരിക്കുന്നതെന്ന് മുസ്ഹഫ്, പുസ്തക കാര്യ വകുപ്പ് മേധാവി ഗാസി ബിൻ ഫഹദ് അൽദുബ്യാനി പറഞ്ഞു. ആരോഗ്യ മുൻകരുതൽ പാലിച്ച് ഖുർആൻ പഠന പരമ്പര പുനരാരംഭിക്കാൻ വലിയ താൽപര്യം വകുപ്പ് കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് നാലു മുതൽ രാത്രി എട്ടു വരെ കിങ് ഫഹ്ദ് ഹറം വികസന ഭാഗത്ത് മുകളിലാണ് ക്ലാസ് നടക്കുന്നത്. തുടക്കത്തിൽ ആളുകളുടെ എണ്ണം കുറച്ചുകൊണ്ടുള്ള പഠനസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പഠിതാക്കളുടെ ആരോഗ്യസുരക്ഷ നിരീക്ഷിക്കുന്നതിന് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.