‘ലീഡ്’ വിജയികളെ പ്രഖ്യാപിച്ചു
text_fieldsജിദ്ദ: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിക്ക് കീഴിൽ നടന്നുവരുന്ന രാഷ്ട്രീയ, ചരിത്ര, സാമൂഹിക, നേതൃവികസന പഠന കോഴ്സ് 'ലീഡ്' സമാപിച്ചു. ഒന്നര വർഷത്തിലധികമായി നീണ്ടുനിന്ന കോഴ്സിന്റെ പൂർത്തീകരണത്തിന്റെ ഭാഗമായി നടന്ന എഴുത്തുപരീക്ഷയിൽ അബ്ദുൽ കാദർ ചെർക്കള, യാസീൻ ചിത്താരി, നംഷീദ് എടനീർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി വിജയിച്ചു. കോഴ്സ് കാലയളവിൽ നിർദിഷ്ട വിഷയങ്ങളിൽ പ്രഗല്ഭരെ പങ്കെടുപ്പിച്ച് ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകൾ നടന്നു.
കെ.എം. ഇർഷാദായിരുന്നു കോഴ്സ് ഡയറക്ടർ. ലീഡ് കോഴ്സിന്റെ ഭാഗമായവരെയും പരീക്ഷയിൽ മികച്ച വിജയം നേടിയവരെയും കെ.എം.സി.സി ജിദ്ദ കാസർകോട് ജില്ല കമ്മിറ്റി അഭിനന്ദിച്ചു. വിജയികൾക്കുള്ള ഉപഹാരവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പിന്നീട് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.