ഉപരി പഠനം: ജർമനിയിലും ഒാസ്ട്രിയയിലും നിരവധി സാധ്യതകളെന്ന് സിജി സെമിനാർ
text_fieldsജിദ്ദ: കേരളീയ വിദ്യാർഥികളുടെ ഉപരിപഠനത്തിന് ഉയര്‍ന്ന സാധ്യതയുള്ള യൂറോപ്പിലെ രണ്ട് രാജ്യങ്ങളാണ് ജര്‍മനിയും ഒാസ്ട്രിയയെന്നും അവ പരമാവധി ഉപയോഗപ്പെടുത്തി മുന്നേറാന്‍ ശ്രമിക്കണമെന്നും ഐക്യരാഷ്ട്ര സഭയില്‍ ഉന്നത ഉദ്യോഗം വഹിക്കുന്ന വിദ്യാഭ്യാസ വിചക്ഷണനായ അമീര്‍ പിച്ചാന്‍ പറഞ്ഞു. സെൻറർ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഓഫ് ഇന്ത്യ (സിജി) ഇൻറർനാഷനല്‍ സംഘടിപ്പിച്ച ഓൺലൈൻ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യൂറോപ്യൻ ഭാഷകളിലും ഇംഗ്ലീഷിലും വിദ്യാഭ്യാസം നേടുമ്പോഴുള്ള വ്യത്യാസങ്ങള്‍, ജർമനിയിലെയും ഓസ്ട്രിയയിലേയും പഠന രീതികൾ, സാംസ്കാരികവും സാമൂഹികവുമായ വ്യത്യാസങ്ങൾ, പെരുമാറ്റ രീതികൾ, അപേക്ഷ സമർപ്പിക്കേണ്ട സമയക്രമങ്ങൾ തുടങ്ങി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അനവധി ചോദ്യങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകി. പോസ്റ്റ് ഗ്രാജേറ്റ്, ഡോക്ടറേറ്റ് തുടങ്ങിയ ഉന്നത പഠനങ്ങള്‍ക്ക് യോഗ്യരായ വിദ്യാർഥികള്‍ക്ക് സ്കോളര്‍ഷിപ് ലഭ്യത സാധ്യതകളും അദ്ദേഹം വിശദീകരിച്ചു.
കൂടാതെ മാസംതോറും 20 മണിക്കൂറോളം പാര്‍ട്ട് ടൈം ജോലിയിൽ ഏർപ്പെടാൻ വിദ്യാർഥികളെ ഈ രാജ്യങ്ങള്‍ അനുവദിക്കുന്നു എന്നതിനാൽ ഒരു വിദ്യാർഥിക്ക് തെൻറ ദൈനംദിന ചിലവുകൾ പരാശ്രയം കൂടാതെ നിവൃത്തിക്കാനാവുന്ന സ്ഥിതിവിശേഷവും ഇവിടങ്ങളിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യത്യസ്ത യൂറോപ്യൻ യൂനിവേഴ്സിറ്റികളിൽ ഉന്നത വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാർഥികളായ നസീഫ് ഉമർ, ഹാനിയ ഹബീബ്, അമീൻ അരിമ്പ്ര എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. സിജി ഇൻറർനാഷനൽ ചെയർമാൻ കെ.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ചീഫ് കോഓഡിനേറ്റർ റുക്നുദ്ദിൻ അബ്ദുല്ല സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ അബ്ദുൽ മജീദ് ഉപസംഹാരം നടത്തി. അഹമ്മദ് ഷബീർ, ഡി.വി. നൗഫൽ, നജീബ് ആരാഞ്ഞിക്കൽ, നൗഷാദ് വി. മൂസ, ഹനീഫ് തയ്യിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.