ദമ്മാം അൽ ഖൊസാമ സ്കൂളിന് മികച്ച വിജയം
text_fieldsദമ്മാം അൽ ഖൊസാമ സ്കൂളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾ സയ്യിദ് ഫർസാൻ, റിദ അഷ്ഫാക്ക്, ഗോറിസില്ല ദ്രുവ്, റയ്യാൻ അഷ്റഫ്,
പെവേക്കർ ഷഫക്.
ദമ്മാം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ദമ്മാം അൽ ഖൊസാമ സ്കൂളിന് മികച്ച വിജയം. 32 കുട്ടികൾ പരീക്ഷ എഴുതിയതിൽ അഞ്ച് കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. സയ്യിദ് ഫർസാൻ, റിദ അഷ്ഫാക്ക്, ഗോറിസില്ല ദ്രുവ്, റയ്യാൻ അഷ്റഫ്, പെവേക്കർ ഷഫക് എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികൾ. എട്ട് കുട്ടികൾ 90 ശതമാനം മാർക്ക് നേടി വിജയിച്ചു. 14 കുട്ടികൾ 80 ശതമാനത്തിന് മുകളിലും അഞ്ചു കുട്ടികൾ 70 ശതമാനത്തിന് മുകളിലും മാർക്ക് നേടി. മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും അഭിനന്ദിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.