ശസ്ത്രക്രിയ വിജയം; ശൈഖയും ഷുമുഖും സുഖം പ്രാപിച്ചു
text_fieldsറിയാദ്: സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിൽ ലോക പ്രശസ്തി നേടിയ ഡോ. അബ്ദുല്ല അൽറബീഅയുടെ 46ാമത് ശസ്ത്രക്രിയയും പൂർണ വിജയത്തിൽ. ഒക്േടാബർ 25ന് നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിൽ റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി കിങ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ വേർപ്പെട്ടത് സൗദി സയാമീസുകളായ ശൈഖയും ഷുമുഖുമാണ്. നാലുമാസം പ്രായമുള്ള ഇൗ പെൺകുരുന്നുകൾ സുഖം പ്രാപിച്ചെന്നും ഒരാഴ്ചക്ക് ശേഷം അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു. സൗദി ദമ്പതികൾക്ക് പിറന്ന സയാമീസുകളെ വേർപ്പെടുത്താൻ 12 മണിക്കൂർ ശസ്ത്രക്രിയയാണ് നടന്നത്. ആറ് കിലോ വീതം ശരീരഭാരമുള്ള കുരുന്നുകളുടെ അടിവയറുകളും നാഭികളും തമ്മിൽ ഒട്ടിച്ചേർന്ന അവസ്ഥയിലായിരുന്നു. ദഹന, പ്രത്യുൽപാദന വ്യവസ്ഥകളും ഒരുമിച്ചായിരുന്നു. ഇതെല്ലാം കൃത്യമായും കുറ്റമറ്റ രീതിയിലും വേർപ്പെടുത്തി. അതുകൊണ്ട് തന്നെ അതീവ സങ്കീർണമായിരുന്നു ഒാപറേഷൻ. വേർപ്പെട്ടതോടെ കുരുന്നുകൾ സ്വതന്ത്രരായി. ഒരാഴ്ചക്ക് ശേഷം നടത്തിയ സമഗ്രപരിശോധനയിൽ ആരോഗ്യനില പൂർണമായും തൃപ്തികരമാണ്. വൈകാതെ തന്നെ ആശുപത്രി വിടാനാകും.
സൗദി മുൻ ആരോഗ്യ മന്ത്രിയും റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ ആൻഡ് റിലീഖ് സെൻറർ (കെ.എസ് റിലീഫ്) മേധാവിയുമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. അബ്ദുല്ല അൽറബീഅ. 30 ഡോക്ടർമാരാണ് ശസ്ത്രക്രിയയിൽ പങ്കാളിത്തം വഹിച്ചത്. പുറമെ നിരവധി നഴ്സിങ് ജീവനക്കാരും മറ്റ് പാരാമെഡിക്കൽ സാേങ്കതിക വിദഗ്ധരും സഹായത്തിനുണ്ടായി.
സൽമാൻ രാജാവിെൻറയും കിരീടവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശാനുസരണമാണ് സയാമീസ് വേർപ്പെടുത്തൽ ഒാപറേഷൻ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.