സുഡാൻ രക്ഷാദൗത്യം: ജിദ്ദയിൽ ഇന്ത്യൻ സംഘത്തിന് തുണയായി കെ.എം.സി.സി
text_fieldsജിദ്ദ: സുഡാനിലെ സംഘർഷഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ ഇന്ത്യ ഗവൺമെൻറ് സൗദി ഭരണകൂടത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഓപറേഷൻ കാവേരിയിലൂടെ ജിദ്ദയിലെത്തുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ ജിദ്ദ കെ.എം.സി.സി വളൻറിയർ ടീമും രംഗത്ത്. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ പ്രവർത്തിക്കുന്ന ക്യാമ്പിലാണ് സേവനം നൽകുന്നത്. ക്യാമ്പിലെത്തുന്നവരുടെ അപേക്ഷാഫോറങ്ങൾ പൂരിപ്പിച്ചുനൽകാനും ലഗേജുകൾ ഇറക്കിക്കൊടുക്കാനും ഭക്ഷണങ്ങൾ വിതരണംചെയ്യാനും നാട്ടിലേക്കു പോകുന്നവർക്ക് വിമാനത്താവളത്തിൽ ആവശ്യമായ സഹായങ്ങൾ നൽകാനുമാണ് പ്രവർത്തകർ സജീവമായി രംഗത്തുള്ളത്. വളൻറിയർ ടീമിന് ജിദ്ദ കെ.എം.സി.സി പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ക്യാപ്റ്റൻ ശിഹാബ് താമരക്കുളം എന്നിവരാണ് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.