സുഗതകുമാരി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsജിദ്ദ: കവിയും പരിസ്ഥിതിപ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ വിയോഗത്തിൽ ഗ്രന്ഥപുര ജിദ്ദ വെബിനാർ അനുസ്മരണം സംഘടിപ്പിച്ചു. 'രാത്രി മഴ തോർന്നു' എന്ന പേരിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രഫ. ഇസ്മാഇൗൽ മരിതേരി മുഖ്യപ്രഭാഷണം നടത്തി. ഇത്രത്തോളം കവിതയിലേക്ക് പെൺമനസ്സിനെയും പ്രകൃതിയെയും ആവാഹിച്ച ഒരു കവയിത്രി സുഗതകുമാരി അല്ലാതെ മറ്റാരും ഇല്ലെന്നും സ്വന്തം അമ്മയുടെ വിയോഗം പോലെ മനസ്സിൽ നീറ്റലാണ് സുഗതകുമാരി ടീച്ചറുടെ വിടവാങ്ങലെന്നും അദ്ദേഹം പറഞ്ഞു.
ഷാജു അത്താണിക്കൽ അധ്യക്ഷത വഹിച്ചു. ഇഷൽ ഫസ്ലിൻ 'ഒരു തൈ നടാം' എന്ന കവിത ആലപിച്ചുകൊണ്ടാണ് അനുസ്മരണ പരിപാടി ആരംഭിച്ചത്. ഗോപി നെടുങ്ങാടി, കൊമ്പൻ മൂസ, ഷിബു തിരുവനന്തപ്പുരം, കിസ്മത്ത് മമ്പാട്, ബഷീർ തൊട്ടിയൻ, സക്കീന ടീച്ചർ, സുനിൽ സെയ്ദ്, നാസർ വേങ്ങര എന്നിവർ സംസാരിച്ചു. സോഫിയ സുനിൽ, ദിനേഷ് ചൊവ്വാണ, ബഷീർ കാഞ്ഞിരപ്പുഴ എന്നിവർ കവിതകൾ ആലപിച്ചു. ഫൈസൽ മമ്പാട് സ്വാഗതവും സാദത്ത് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.