'സുഗതാഞ്ജലി' കാവ്യാലാപന മത്സരം: ദമ്മാം മേഖലതല വിജയികൾ
text_fieldsദമ്മാം: മലയാളം മിഷൻ പൂക്കാലം വെബ്മാഗസിൻ പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരം അർപ്പിച്ച് ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന 'സുഗതാഞ്ജലി' കാവ്യാലാപന മത്സരത്തിെൻറ മുന്നോടിയായി ദമ്മാം മേഖലതല മത്സരം സംഘടിപ്പിച്ചു. പരിപാടിയിൽ മേഖലയിലെ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള 24 വിദ്യാർഥികൾ പങ്കെടുത്തു. ദമ്മാം മേഖലയിലെ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽ നിന്ന് സോണൽ മത്സരം വഴി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മത്സരിച്ചത്. ശ്രേയ സുരേഷ് (ജുബൈൽ ഹർദീസ്), നയന നാരായണൻ (െഹാഫുഫ്), ഐശ്വര്യ ഉല്ലാസ് കുമാർ (റാക്ക) എന്നിവർ സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ ജിയ ബിജു (ദല്ല) ഒന്നാം സ്ഥാനവും ജെസ്റീൽ ജോൺസൺ (തുഖ്ബ) രണ്ടാം സ്ഥാനവും ധർവേഷ് നസീർ (ഖോബാർ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പുറമെ സീനിയർ വിഭാഗത്തിൽ നിന്ന് ആൻ മേരി (ഖോബാർ), എഹ്സാൻ ഹമ്മദ് മൂപ്പൻ ( െഹാഫൂഫ്) എന്നിവരും ജൂനിയർ വിഭാഗത്തിൽ നിഹാൽ വിജിത് (തുഖ്ബ), സൗപർണിക അനിൽ (ജുബൈൽ സെൻട്രൽ) എന്നിവരും ഫെബ്രുവരി 19ന് നടക്കുന്ന സൗദി ചാപ്റ്റർ തല മത്സരത്തിന് യോഗ്യത നേടി. വെർച്വലായി സംഘടിപ്പിച്ച പരിപാടി സൗദി വിദഗ്ധ സമിതി അംഗമായ സനൽ കുമാർ, മലയാളം മിഷൻ ദമ്മാം മേഖല കോഒാഡിനേറ്റർ രശ്മി രാമചന്ദ്രൻ എന്നിവർ നിയന്ത്രിച്ചു. ജൂറി അംഗങ്ങളായ കെ.ബി. ബാബു, ശ്രീജ, സൗദി ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത്, വിദഗ്ധ സമിതി ചെയർമാൻ ഡോ. മുബാറക് സാനി, സൗദി ചാപ്റ്റർ പ്രസിഡൻറ് എം.എം. നഈം, നവോദയ സാംസ്കാരിക വേദി പ്രതിനിധി ഉമേഷ് കളരിക്കൽ, മലയാളം മിഷൻ ദമ്മാം മേഖല ഭാരവാഹിയായ സുജ ജയൻ എന്നിവർ സംസാരിച്ചു. സൗദി ചാപ്റ്റർ വിദഗ്ധ സമിതി അംഗമായ ഷാഹിദ ഷാനവാസ്, ദമ്മാം മേഖല ഭാരവാഹികളായ അനു രാജേഷ്, ധനേഷ് കുമാർ, ബിന്ദു ശ്രീകുമാർ, ദമ്മാം മേഖല വിദഗ്ധ സമിതി അംഗങ്ങളായ അമൽ ഹാരിസ്, ഷാഹിദ ഷർജിമോൻ, സൗമ്യ ബാബു, സുരയ്യ ഹമീദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.