മൂന്നു പതിറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് സുലൈമാൻ മണിമല നാടണയുന്നു
text_fieldsജിദ്ദ: മൂന്നു പതിറ്റാണ്ടായി പ്രവാസലോകത്ത് സാമൂഹിക സാംസ്കാരിക മത രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമായ സുലൈമാൻ മണിമല പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നു. സുലൈമാൻ മണിമലയടക്കമുള്ള കുറച്ചാളുകൾ 90കളിലാണ് ജിദ്ദയിലെ റുവൈസ് കേന്ദ്രീകരിച്ച് കെ.എം.സി.സി ദക്ഷിണ കേരള കൂട്ടായ്മക്ക് രൂപം നൽകിയത്. അന്നുമുതൽ അദ്ദേഹത്തിെൻറ സജീവമായ പൊതുപ്രവർത്തനം പല സംഘടനകൾക്കും നിർണായകമായിരുന്നു. രാഷ്ട്രീയ സാംസ്കാരിക രംഗത്തെന്ന പോലെ മതരംഗത്തും വലിയ പ്രവർത്തനങ്ങളാണ് സുലൈമാൻ മണിമല ചെയ്തിട്ടുള്ളത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായി ജീവകാരുണ്യ മേഖലയിൽ താൻ ചെയ്യുന്ന സേവനങ്ങൾ ജനശ്രദ്ധയിൽ പെടാതിരിക്കാൻ കടുത്ത മുൻകരുതലുകൾ സ്വീകരിക്കുക എന്നത് സുലൈമാൻ മണിമലയുടെ വേറിട്ട രീതിയായിരുന്നു.
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സൗദി നാഷനൽ സെക്രട്ടറി, ഷറഫിയ്യ കെ.എം.സി.സി സ്നേഹ സ്പർശം കൺവീനർ, അനാകീഷ് കെ.എം.സി.സി വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. ഹാമിദ് മുഹമ്മദ് ബിൻ ഹമീദ്, ഹാമിദ് മുഹമ്മദ് അൽഈസാ എന്നീ കമ്പനികൾക്ക് വേണ്ടി റിയാദ്, മക്ക, ജിദ്ദ എന്നിവിടങ്ങളിൽ ജോലി ചെയ്താണ് സുലൈമാൻ മണിമല മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.