സുലൈമാൻ സേട്ട് സ്മരണ ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രത്തിന് തുല്യം -ജിദ്ദ ഐ.എം.സി.സി അനുസ്മരണ സദസ്സ്
text_fieldsജിദ്ദ: മുൻ പാർലമെന്റേറിയനും ഇന്ത്യൻ നാഷനൽ ലീഗ് സ്ഥാപക പ്രസിഡന്റുമായ ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന്റെ പതിനെട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ഐ.എം.സി.സി ജിദ്ദ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. സുലൈമാൻ സേട്ടിനെ അനുസ്മരിക്കുന്നത് ഇന്ത്യയുടെ അരനൂറ്റാണ്ടുകാലത്തെ ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രം പറയുന്നതിന് തുല്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. ഐ.എം.സി.സി-ജി.സി.സി ചെയർമാനും ലോക കേരളസഭ അംഗവുമായ എ.എം. അബ്ദുല്ലകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
ജിദ്ദ ഐ.എം.സി.സി പ്രസിഡന്റ് ഷാജി അരിമ്പ്രത്തൊടി അധ്യക്ഷത വഹിച്ചു. ടി.എം.എ. റഊഫ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികളായ ഷിബു തിരുവനന്തപുരം (നവോദയ), സലാഹ് കാരാടൻ (ഇന്ത്യൻ വെൽഫയർ അസോസിയേഷൻ), സാദിഖലി തുവ്വൂർ (ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം), നസീർ വാവകുഞ്ഞ് (ഹജ്ജ് വെൽഫയർ ഫോറം), കബീർ കൊ്ടോട്ടി (ജിദ്ദ പൗരാവലി), നാസർ ചാവക്കാട് (ഐ.ഡി.സി), ദിലീപ് താമരകുളം (പി.സി.എഫ്), സി.എച്ച് ബഷീർ (തനിമ സാംസ്കാരിക വേദി), അൻവർ വടക്കാങ്ങര (ജംഇയത്തുൽ അൻസാർ).
കുഞ്ഞി മുഹമ്മദ് കൊടശ്ശേരി (ഒ.ഐ.സി.സി), ഹനീഫ ബർക (ഐ.സി.എഫ്) എന്നിവർ സംസാരിച്ചു. സഹൽ കാളബ്രാട്ടിൽ ഖിറാഅത്ത് നടത്തി. എ.പി. അബ്ദുൽ ഗഫൂർ സ്വാഗതവും സി.എച്ച്. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. മൊയ്തീൻ ഹാജി തിരൂരങ്ങാടി, മൻസൂർ വണ്ടൂർ, എം.എം. അബ്ദുൽ മജീദ്, ഇബ്രാഹിം വേങ്ങര, ലുഖ്മാൻ തിരൂരങ്ങാടി, അബു കുണ്ടായി, അമീർ പുകയൂർ, ഷൗക്കത്തലി തുവൂർ, ഒ.സി. ഇസ്മായിൽ, മുഹമ്മദലി എ.ആർ. നഗർ, മുഹമ്മദ്കുട്ടി ചേളാരി, സദഖത്ത് കടലുണ്ടി, ഇ. നൗഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.