സുലൈമാെൻറ കുടുംബത്തിന് ധനസഹായം കൈമാറി
text_fieldsറിയാദ്: സൗദി അറേബ്യയിൽ പ്രവാസിയായിരിക്കെ ഹൃദയാഘാതം മൂലം മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി കൊച്ചുണ്ണി സുലൈമാെൻറ കുടുംബത്തിന് സ്കൈ ചാരിറ്റബിൾ ട്രസ്റ്റ് സമാഹരിച്ച ധനസഹായം കൈമാറി. സുലൈമാൻ ജോലിചെയ്തിരുന്ന സൗദിയിലെ അറേബ്യൻ ഫാൽ എന്ന കമ്പനിയിലെ ജീവനക്കാരും മറ്റും സ്വരൂപിച്ച 6,31,500 രൂപ സ്കൈ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആലുംമൂട്ടിൽ അസബർ, ജനറൽ സെക്രട്ടറി അൻവർ പള്ളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിലെ വീട്ടിലെത്തി കൈമാറി. പി.സി. ജോർജ് എം.എൽ.എ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല നാസർ, വാർഡ് മെമ്പർ ബീന എന്നിവർ ചടങ്ങിൽ പെങ്കടുത്തു.
സുലൈമാെൻറ കുടുംബം വാടകക്ക് താമസിക്കുന്ന വീട്ടിലാണ് ലളിതമായ ചടങ്ങ് നടന്നത്. ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ നൗഷാദ് കൊടിയിൽ, റിയാസ് തോട്ടത്തിൽ, ജിയാസ്, സുദീർഖാൻ, ട്രഷറർ ബദർ സമാൻ എന്നിവരും പങ്കെടുത്തു. കൊച്ചുണ്ണി സുലൈമാൻ കുടുംബ സഹായ ഫണ്ട് സ്വരൂപിക്കുന്നതിന് ഷാനവാസ് തോട്ടത്തിൽ, ഫർഷാദ്, തോമസ്, അഖിൽ, രാജേഷ്, ജിതിൻ, അഷ്റഫ് മാറഞ്ചേരി, ഭാർഗവൻ പിള്ള, രാഹുൽ ഗോപാൽ, ലത്തീഫ്, മനു, സാലിഹ് മുസ്തഫ എന്നിവരാണ് നേതൃത്വം നൽകിയത്. അറേബ്യൻ ഫാൽ കമ്പനിയിലെ ജീവനക്കാരനായിരുന്ന സുലൈമാൻ നാട്ടിൽ അവധിക്കുപോയി തിരിച്ചെത്തി ആറുമാസം തികയും മുമ്പാണ് അന്ത്യം സംഭവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.