ഗൾഫ്, അറബ് രാജ്യങ്ങളുടെ ഉച്ചകോടി ബുധനാഴ്ച ജിദ്ദയിൽ
text_fieldsജിദ്ദ: ഗൾഫ് സഹകരണ കൗൺസിലിന്റെയും (ജി.സി.സി) മധ്യേഷ്യൻ രാജ്യങ്ങളുടെയും സംയുക്ത ഉച്ചകോടിക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ജൂലൈ 19ന് ജിദ്ദയിലാണ് സുപ്രധാന യോഗത്തിന് വേദിയൊരുങ്ങുന്നത്. വരാനിരിക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ സൽമാൻ രാജാവ് ജി.സി.സി രാജ്യങ്ങളിലെയും മധ്യേഷ്യൻ രാജ്യങ്ങളിലെയും നേതാക്കൾക്ക് ഇതിനകം ക്ഷണം അയച്ചു.
കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സഅദ്, കുവൈത്ത് കിരീടാവകാശി മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന് സൽമാൻ രാജാവിന്റെ ക്ഷണം വ്യാഴാഴ്ച കുവൈത്ത് അമീറിന് കൈമാറിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. കസാഖ്സ്താൻ പ്രസിഡൻറ് കാസിം ജോമാർട്ട് ടോകയേവിനും സൽമാൻ രാജാവ് ക്ഷണം അയച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മധ്യേഷ്യൻ രാജ്യങ്ങളിൽ കസാഖ്സ്താൻ, കിർഗിസ്താൻ, തജികിസ്താൻ, തുർക്മെനിസ്താൻ, ഉസ്ബകിസ്താൻ എന്നീ രാജ്യങ്ങളിലെ നേതാക്കളെയും ജി.സി.സി-മധ്യേഷ്യ ഉച്ചകോടിക്ക് ക്ഷണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.