സാധനങ്ങൾ വാങ്ങാനും ബില്ലടക്കാനും അകല പാലനം
text_fieldsയാംബു: കോവിഡ് വ്യാപനത്തിൽ ഒട്ടും ആശങ്കകളില്ലാതെ സൂപ്പർമാർക്കറ്റുകളിലും കടകളിലും മുൻകരുതൽ നടപടികളുമായി സ്ഥാപന ഉടമകൾ. സാധനങ്ങൾ വാങ്ങാൻ വരുന്ന ഉപഭോക്താക്കൾ തമ്മിൽ സാമൂഹിക അകലം പാലിക്കാനുള്ള നടപടികളാണ് മിക്ക സ്ഥാപനങ്ങളും സ്വയം എടുത്തിരിക്കുന്നത്.
ചില സൂപ്പർമാർക്കറ്റുകൾ ഉപഭോക്താക്കളെ അകത്ത് പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ അകലം പാലിച്ച് വരി സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞു. പണമടക്കുന്ന കൗണ്ടറുകളുടെ നിലത്ത് അകലം പാലിക്കാൻ പ്രത്യേകം അടയാളങ്ങൾ രേഖപ്പെടുത്തിയാണ് ചില സൂപ്പർമാർക്കറ്റുകൾ ഉപഭോക്താക്കളെ ബോധവത്കരിക്കുന്നത്. തിരക്ക് കൂടുന്ന കടകളിൽ ആളുകളെ ഇടവിട്ട് പ്രവേശിപ്പിക്കുന്ന രീതിയും ചിലയിടങ്ങളിൽ നടപ്പാക്കുന്നുണ്ട്.
അന്താരാഷ്ട്ര തലത്തിൽ പിന്തുടരുന്ന ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ജാഗ്രതയോടെയുള്ള ശുചീകരണ, അണുവിമുക്ത പ്രവൃത്തികളും പ്രതിരോധ നടപടികളുമാണ് രാജ്യത്തെങ്ങും ഇപ്പോൾ നടക്കുന്നത്. പൊതുജനങ്ങൾ കൂടുതൽ ഇടപെടുന്ന മേഖലകളിലെല്ലാം ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാനും മാസ്ക് ഉപയോഗിക്കാനും ഇപ്പോൾ ശീലമാക്കി ക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.