Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസു​പ്രീം​കോ​ട​തി വി​ധി...

സു​പ്രീം​കോ​ട​തി വി​ധി രാ​ഹു​ൽ ഗാ​ന്ധി​ക്കും ഇ​ന്ത്യ​ക്കും കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രും -ദ​മ്മാം ഒ.​ഐ.​സി.​സി

text_fields
bookmark_border
dammam oicc
cancel
camera_alt

രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ അ​നു​കൂ​ല​മാ​യ കോ​ട​തി​വി​ധി​യി​ൽ ആ​ഹ്ലാ​ദി​ച്ച്​ ദ​മ്മാം ഒ.​ഐ.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മ​ധു​ര​വി​ത​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​ർ

ദ​മ്മാം: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ സൂ​റ​ത്ത് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വി​ധി സ്​​റ്റേ ചെ​യ്ത സു​പ്രീം​കോ​ട​തി തീ​രു​മാ​നം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും ‘ഇ​ൻ​ഡ്യ’ സ​ഖ്യ​ത്തി​​ന്‍റെ​യും ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്തു​പ​ക​രു​മെ​ന്ന് ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​കേ​സി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് എ​ന്തി​നാ​ണ് പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​കി​യ​തെ​ന്ന് സൂ​റ​ത്ത് കോ​ട​തി​യോ​ട് ചോ​ദി​ച്ച സു​പ്രീം​കോ​ട​തി ജ​നാ​ധി​പ​ത്യ മ​തേ​ത​ര വി​ശ്വാ​സി​ക​ൾ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​വെ​ന്നും ഇ​തി​ലൂ​ടെ നീ​തി​പീ​ഠ​ത്തി​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സം വ​ർ​ധി​ച്ചെ​ന്നും റീ​ജ​ന​ൽ ക​മ്മി​റ്റി വി​ല​യി​രു​ത്തി.

സു​പ്രീം​കോ​ട​തി വി​ധി​യി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച്​ ദ​മ്മാ​മി​ൽ ന​ട​ത്തി​യ മ​ധു​ര വി​ത​ര​ണ​ത്തി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ളെ​യും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും അ​ധി​കാ​ര​ത്തി​​ന്‍റെ സ്വാ​ധീ​നം ചെ​ലു​ത്തി ത​ങ്ങ​ളു​ടെ വ​രു​തി​യി​ലാ​ക്കി പ്ര​തി​പ​ക്ഷ​ത്തെ നി​ശ്ശ​ബ്​​ദ​മാ​ക്കാ​മെ​ന്ന മോ​ദി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​യാ​ണ് സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ൽ ത​ല്ലി​ക്കെ​ടു​ത്തി​യ​ത്.

എം.​പി സ്ഥാ​നം തി​രി​കെ​ക്കി​ട്ടി പാ​ർ​ല​മെൻറി​ൽ തി​രി​ച്ചെ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി ‘ഇ​ൻ​ഡ്യ’ സ​ഖ്യ​ത്തി​​ന്‍റെ കു​ന്ത​മു​ന​യാ​യി മോ​ദി​ക്കെ​തി​രെ ആ​ളി​ക്ക​ത്തു​മെ​ന്നു​റ​പ്പാ​ണ്. രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള കേ​സും അ​തി​നെ​ത്തു​ട​ർ​ന്നു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളും പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​നും വി​ശി​ഷ്യാ കോ​ൺ​ഗ്ര​സി​നും കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രു​മെ​ന്ന് ഒ.​ഐ.​സി.​സി നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു.

റീ​ജ​ന​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ച​ന്ദ്ര​മോ​ഹ​ൻ, ഇ.​കെ. സ​ലിം, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, സ​ക്കീ​ർ ഹു​സൈ​ൻ, പി.​കെ. അ​ബ്​​ദു​ൽ ഖ​രീം, അ​ബ്ബാ​സ് ത​റ​യി​ൽ, സാ​ജി​ദ് കാ​ക്കൂ​ർ എ​ന്നി​വ​രോ​ടൊ​പ്പം വി​വി​ധ ജി​ല്ല, ഏ​രി​യ, വ​നി​ത വേ​ദി നേ​താ​ക്ക​ളാ​യ അ​ബ്​​ദു​ൽ ഗ​ഫൂ​ർ വ​ണ്ടൂ​ർ, തോ​മ​സ് തൈ​പ്പ​റ​മ്പി​ൽ, നി​ഷാ​ദ് കു​ഞ്ചു, ജോ​ണി പു​തി​യ​റ, ബി​ൻ​സ് മാ​ത്യൂ​സ്, ഡെ​ന്നി​സ് മ​ണി​മ​ല, ഹ​മീ​ദ് മ​ര​ക്കാ​ശ്ശേ​രി, പ്ര​മോ​ദ് പൂ​പ്പാ​ല, ഗ​ഫൂ​ർ വ​ട​ക​ര, ഷാ​രി ജോ​ൺ, ഷി​ജി​ല ഹ​മീ​ദ്, ര​മ്യാ പ്ര​മോ​ദ്, അ​ഷ​റ​ഫ് കൊ​ണ്ടോ​ട്ടി, ഷൗ​ക്ക​ത്ത് വെ​ള്ളി​ല, ഹ​നീ​ഫ് കൊ​ച്ചി, രാ​ജു തു​ട​ങ്ങി​യ​വ​ർ ആ​ഹ്ലാ​ദ മ​ധു​ര​വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ദ​മ്മാം ബ​ദ​ർ അ​ൽ റാ​ബി ഡി​സ്‌​പെ​ൻ​സ​റി​യി​ലും ഫാ​ർ​മ​സി​യി​ലും ബ​ദ​ർ പ​രി​സ​ര​ത്തു​ള്ള ക​ട​ക​ളി​ലു​മൊ​ക്കെ​യെ​ത്തി മ​ധു​ര​വി​ത​ര​ണം ന​ട​ത്തി​യ​തി​നൊ​പ്പം ബ​ദ​ർ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന സ്വ​ദേ​ശി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ​വ​ർ​ക്കും മ​ധു​രം ന​ൽ​കി രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​നു​കൂ​ല​മാ​യു​ണ്ടാ​യ സു​പ്രീം​കോ​ട​തി വി​ധി​യെ ദ​മ്മാ​മി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷ​മാ​ക്കി മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:verdictsupreme courtRahul Gandhi
News Summary - Supreme Court verdict will give more strength to Rahul Gandhi and India - Dammam OICC
Next Story