സുരേഷ് ബാബുവിന് കേളിയുടെ യാത്രയയപ്പ്
text_fieldsനാട്ടിലേക്ക് മടങ്ങുന്ന സുരേഷ് ബാബുവിന് കേളി റിയാദ് ന്യൂ സനാഇയ അറൈഷ് യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി ഷിബു തോമസ് കൈമാറുന്നു
റിയാദ്: 27 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കുപോകുന്ന റിയാദ് ന്യൂസനാഇയ്യ ഏരിയ അറൈഷ് യൂനിറ്റ് അംഗമായ സുരേഷ് ബാബുവിന് യൂനിറ്റിെൻറ നേതൃത്വത്തിൽ കേളി കലാസാംസ്കാരിക വേദി യാത്രയയപ്പ് നൽകി. അൽ-അറൈഷ് പ്ലേ ഗ്രൗണ്ട് കമ്പനിയിൽ മെഷീൻ ഓപറേറ്റർ ആയി ജോലിചെയ്തിരുന്ന സുരേഷ് ബാബു കൊല്ലം ചവറ സ്വദേശിയാണ്. യൂനിറ്റ് പരിധിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂനിറ്റ് പ്രസിഡൻറ് ഷിബു അധ്യക്ഷത വഹിച്ചു.
കേന്ദ്ര ജോയൻറ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ സെക്രട്ടറി ബേബിക്കുട്ടി, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ, ഏരിയ ജോയൻറ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ഹുസൈൻ മണക്കാട്, രക്ഷാധികാരി അംഗം ബൈജു ബാലചന്ദ്രൻ, മുൻ ഏരിയ കമ്മിറ്റി അംഗം തോമസ് ജോയി, യൂനിറ്റ് ട്രഷറർ ബി. അനൂബ്, ഡി. രാജൻ എന്നിവർ സംസാരിച്ചു. സുരേഷ് ബാബുവിനുള്ള യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി ഷിബു തോമസ് കൈമാറി. യൂനിറ്റ് സെക്രട്ടറി ഷിബു തോമസ് സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.