Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു​വി​ൽ...

യാം​ബു​വി​ൽ ‘സ​ർ​ഫി​ങ്​’ പ​രി​ശീ​ല​നം; അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ മ​ല​യാ​ളി​ക​ളും

text_fields
bookmark_border
surfing
cancel
camera_alt

സൗ​ദി സ​ർ​ഫി​ങ്​ ഫെ​ഡ​റേ​ഷ​ൻ യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ വാ​ട്ട​ർ ഫ്ര​ണ്ട് ബീ​ച്ചി​ൽ സം​ഘ​ടി​പ്പി​ച്ച സ​ർ​ഫി​ങ് പ​രി​ശീ​ല​ന​ത്തി​ൽ

പ​ങ്കെ​ടു​ക്കു​ന്ന മ​ല​യാ​ളി​ക​ൾ

യാംബു: ജല കായിക വിനോദമായ ‘സർഫിങ്​’ പരിശീലനത്തിന്​ പദ്ധതികളുമായി സൗദി സർഫിങ്​ ഫെഡറേഷൻ. യാംബു റോയൽ കമീഷൻ വാട്ടർ ഫ്രണ്ട് ബീച്ചിൽ സൗജന്യമായി സർഫിങ് പരിശീലനം നൽകിവരികയാണ്. യാംബുവിലെ മലയാളികളും ഈ അവസരം ഉയോഗപ്പെടുത്തുന്നുണ്ട്​.

സൗദി ഒളിമ്പിക് കമ്മിറ്റിയുടെ പിന്തുണയുള്ള സൗദി ഫെഡറേഷൻ രാജ്യത്തെ ജല കായികവിനോദങ്ങളിൽ ജനപ്രിയമായ എല്ലാത്തരം സർഫിങ്​ പരിശീലനങ്ങളും പ്രോത്സാഹിപ്പിക്കുവാൻ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ്.

കായിക വിനോദരംഗങ്ങളിൽ യുവാക്കളെ കൂടുതൽ മികവുറ്റതാക്കി തീർക്കാനും രാജ്യത്തെ കായികമുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് പരിപാടികൾ നടക്കുന്നത്. പൊതുവെ തിരമാലകൾ കുറഞ്ഞ ശാന്തമായ യാംബു റോയൽ കമീഷൻ വാട്ടർ ഫ്രണ്ട് ബീച്ചിലെ ചെങ്കടൽ തീരങ്ങളിലെ ആഴം കുറഞ്ഞ പ്രത്യേക ഭാഗങ്ങളാണ് ഫെഡറേഷൻ നവാഗതർക്ക് പരിശീലനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ആഴം കൂടിയ ഭാഗങ്ങളിലേക്ക് പോകാതിരിക്കാൻ വേലികെട്ടി തിരിച്ച്​ സുരക്ഷിതമാക്കിയിട്ടുണ്ട്​. വെള്ളം കുറച്ചുകൊണ്ടുള്ള പ്രത്യേക പൂളുകൾ ഉണ്ടാക്കിയാണ് കുട്ടികൾക്ക് സർഫിങ് പരിശീലനം നൽകുന്നത്. പരിശീലനം ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ വഴി മുൻകൂട്ടി രജിസ്​റ്റർ ചെയ്യാനാവും. ‘സൗദി സർഫിങ്’ അതോറിറ്റി വെബ് സൈറ്റ് വഴിയോ സ്​പോട്ടിൽ നിന്ന് നേരിട്ട്​ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തോ വ്യക്തി വിവരങ്ങൾ നൽകി രജിസ്​റ്റർ ചെയ്യാനാവും.

കടലിൽ ഇറങ്ങുന്നതിന് മുമ്പ് പരിശീലകർ ആവശ്യമായ സുരക്ഷാനിർദേശങ്ങളും ‘സർഫർ’ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന നിർദേശങ്ങളും പങ്കായം തുഴയുന്ന രീതികളുമെല്ലാം പരിശീലകർ കായികപ്രേമികൾക്ക് വിശദീകരിച്ചു കൊടുക്കുന്നുണ്ട്​. സേഫ് ജാക്കറ്റും നൽകുന്നുണ്ട്.


മലർവാടി ബാലസംഘത്തി​െൻറ നേതൃത്വത്തിൽ യാംബുവിലെ ധാരാളം മലയാളി കുട്ടികൾ കഴ​ിഞ്ഞ ദിവസങ്ങളിൽ പരിശീലനത്തിൽ പ​ങ്കെടുത്തിരുന്നു. ജീവിതത്തിൽ അവർക്കിത് പുത്തൻ അനുഭവമാണെന്ന്​ മലർവാടി യാംബു സോൺ കോഓഡിനേറ്റർ നൗഷാദ് വി. മൂസ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. യാംബുവിലെ മലയാളി സഞ്ചാരികളുടെ കൂട്ടായ്‌മയായ ‘യാംബു ഫ്ലൈ ബേഡ്‌സ്’ ക്ലബ്ബ് അംഗങ്ങളും സർഫിങ് പരിശീലനപരിപാടിയിൽ പങ്കെടുക്കുന്നുണ്ട്​.

ജിദ്ദ, യാംബു, അൽ ഖോബാർ, ജുബൈൽ, ജിദ്ദ കിങ്​ അബ്​ദുല്ല ഇകണോമിക് സിറ്റി തുടങ്ങിയ മേഖലകളിലാണ് സൗദി സർഫിങ്​ ഫെഡറേഷൻ പരിശീലന പരിപാടി ഇപ്പോൾ നടത്തിവരുന്നത്. അൽ ഖോബാറിൽ ഡിസംബർ 13-നും 14-നുമാണ് അടുത്ത പരിശീലനപരിപാടി നടക്കുന്നത്. ജുബൈലിൽ ജനുവരി 17, 18 തീയതികളിലും ജിദ്ദ കിങ്​ അബ്​ദുല്ല ഇകണോമിക് സിറ്റിയിൽ ജനുവരി 31, ​െഫബ്രുവരി ഒന്നിനുമാണ് സൗജന്യ പരിശീലനം നടക്കുന്നത്.

താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് https://docs.google.com/forms/d/e/1FAIpQLSekr0rzvg_ mbndCknYKVW1S5otQsFupQk xL4PGMc-z9e_xl6g/viewform എ​ന്ന ലി​ങ്കി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrainingSurfingSaudi Arabia NewsWater Sports
News Summary - Surfing training in Yambu- Malayalis to use the opportunity
Next Story