നാടണയാൻ മോഹിച്ച സുശീലക്ക് സൗദി പൊലീസും സാമൂഹിക പ്രവർത്തകരും തുണയായി
text_fieldsദമ്മാം: നാലുവർഷം കഴിഞ്ഞിട്ടും നാട്ടിൽ പോകാൻ അനുവദിക്കാതെ ജോലിയെടുപ്പിച്ച വീട്ടിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് അപകടത്തിൽപെട്ട മലയാളി സ്ത്രീക്ക് മോചനം. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി സുശീലക്കാണ് (48) സൗദി പൊലീസും മലയാളി സാമൂഹിക പ്രവർത്തകരും തുണയായത്. വീട്ടിലെ കഷ്ടപ്പാടുകൾക്ക് അറുതി തേടിയാണ് നാലുവർഷം മുമ്പ് ഒരു ഏജൻസി വഴി സുശീല ജുൈബലിൽ എത്തിേച്ചർന്നത്. ആദ്യ മൂന്നുമാസം ഒരു വീട്ടിൽ ജോലി ചെയ്തെങ്കിലും ശമ്പളം പോലും ലഭിച്ചില്ല. തുടർന്ന് അവർ സുശീലയെ മറ്റൊരു സ്വദേശി കുടുംബത്തിന് ൈകമാറി. ശമ്പളവും പരിഗണനയുമൊക്കെ കിട്ടിയെങ്കിലും വർഷങ്ങൾ കഴിഞ്ഞും നാട്ടിൽ പോകണമെന്ന സുശീലയുടെ ആഗ്രഹം മാത്രം അവർ അംഗീകരിച്ചില്ല. നാട്ടിലുള്ളവരുടെ അഭ്യർഥനകളും വീട്ടിലെത്താനുള്ള കടുത്ത മാനസിക സംഘർഷങ്ങളും മൂലം സുശീല ആകെ തളർന്നു. അങ്ങനെയിരിക്കെയാണ് കോവിഡ് ലോക്ഡൗൺ കാലത്ത്, ജോലിചെയ്യുന്ന വീടിനുപുറത്തെ ഈന്തപ്പനയിൽ ചാരിവെച്ചിരുന്ന കോണി സുശീലയുടെ ശ്രദ്ധയിൽപെട്ടത്. പിറ്റേ ദിവസം ആരുമില്ലാത്ത സമയത്ത് മതിലിൽ ചാരിെവച്ച് കയറി പുറത്തേക്ക് ചാടി. പക്ഷേ ഉയരമുള്ള മതിലിൽ നിന്നുള്ള ചാട്ടം സുശീലയുടെ കാലൊടിച്ചു.
വേദനകൊണ്ട് പുളഞ്ഞ് റോഡരികിൽ കിടന്ന സുശീലയെ അതുവഴി പോവുകയായിരുന്ന പൊലീസ് കണ്ടെടുത്തു. താൻ രക്ഷപ്പെടാൻ ശ്രമിച്ചതാണന്ന് പറഞ്ഞതോടെ മനസ്സലിഞ്ഞ പൊലീസ് ഇവരെ സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് ദമ്മാമിൽ സ്ത്രീകളുെട അഭയകേന്ദ്രത്തിൽ എത്തിയ ഇവർക്ക് സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടനും ഭർത്താവ് മണിക്കുട്ടനും തുണയാവുകയായിരുന്നു.
സുശീലയുടെ രേഖകളൊന്നും ൈകയിലില്ലാത്തതുകൊണ്ടാണ് നാട്ടിൽ പോകാൻ അനുവദിക്കാത്തത് എന്നായിരുന്നു തൊഴിലുടമയുെട പ്രതികരണം. അൽഖോബാറിലെ അബ്ദുല്ലത്തീഫ് വിമാന ടിക്കറ്റും മറ്റ് സഹായങ്ങളും സുശീലക്ക് നൽകി. കഴിഞ്ഞ ദിവസം നോർക്ക ഹെൽപ് െഡസ്ക്കിെൻറ ചാർേട്ടഡ് വിമാനത്തിൽ നാട്ടിലേക്ക് പറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.